മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോകളിലൊന്നായ മോഹന്‍ലാലും മീര ജാസ്മിനും നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നത്.
രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍; സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി; ആഘോഷമാക്കി ആരാധകര്‍!
2013-ല്‍ പുറത്തിറങ്ങിയ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന സിനിമയിലാണ് മോഹന്‍ലാലും മീര ജാസ്മിനും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്. അതിനുശേഷം സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തില്‍ മീര കാമിയോ റോളില്‍ എത്തിയിരുന്നെങ്കിലും പൂര്‍ണ്ണരൂപത്തിലുള്ള നായികാവേഷത്തിലെത്തുന്നത് ഇപ്പോഴാണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് ഓഫീസറായി വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് നടന്ന ലളിതമായ തിരക്കഥാ പൂജയോടെ ചിത്രത്തിന് തുടക്കമായി. തരുണ്‍ മൂര്‍ത്തിയുടെ മുന്‍ ചിത്രങ്ങളായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നിവയുടെയെല്ലാം തുടക്കം ഈ ക്ഷേത്രത്തില്‍ വെച്ചായിരുന്നു.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ 21-ാമത്തെ നിര്‍മ്മാണ സംരംഭമാണിത്.


ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്! വ്യാജ പീഡനാരോപണത്തെ നെഞ്ചു വിരിച്ചു നേരിട്ടു; ‘ഫാര്‍മ’യില്‍ തിളിങ്ങി സര്വ്വമായയയില് ‘100’ കോടി ക്ലബ്ബും; വ്യാജ രേഖയില്‍ ‘പോളി ജൂനിയറും’ ജയിച്ചു; സിനിമയിലെ ‘ബിജു പൗലോസ്’ ഇനി റിയല്‍ ലൈഫ് ആക്ഷന്‍ ഹീറോ; നിവിന്‍ പോളിയ്ക്ക് കോടതിയില്‍ നിന്നും മറ്റൊരു നീതി വിജയം





