ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയതെന്ന സന്തോഷവാര്‍ത്ത മുത്തച്ഛനും മെഗാസ്റ്റാറുമായ ചിരഞ്ജീവിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. ‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥികളെ സ്വാഗതം ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയുമായ ഞാനും സുരേഖയും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്,’ എന്ന് ചിരഞ്ജീവി എക്സില്‍ കുറിച്ചു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2012-ല്‍ വിവാഹിതരായ രാം ചരണിനും ഉപാസനയ്ക്കും 11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2023-ല്‍ ആദ്യത്തെ കണ്മണി പിറന്നത്. ക്ലിന് കാര കൊനിഡേല എന്ന് പേരിട്ട മകളുടെ രണ്ടാം ജന്മദിനം കഴിഞ്ഞ ജൂണിലായിരുന്നു ആഘോഷിച്ചത്. ഇപ്പോള്‍ ഇരട്ടക്കുട്ടികള്‍ കൂടി എത്തിയതോടെ മെഗാ സ്റ്റാറിന്റെ കുടുംബത്തില്‍ ആഘോഷങ്ങള്‍ ഇരട്ടിയായിരിക്കുകയാണ്.വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ എന്‍.ടി.ആര്, അല്ലു അര്ജുന് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും ആരാധകരും ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.


‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി
ചിരിമാഞ്ഞു, ഇനി ഓര്‍മ്മകളുടെ സ്ക്രീന്‍; ‘അച്ചാമാസ്’ റീലുകളിലൂടെ മലയാളിക്ക് പോസിറ്റീവ് എനര്‍ജി സമ്മാനിച്ച രത്നമ്മ വിടവാങ്ങി; വാര്‍ദ്ധക്യത്തിന്റെ വിരസതയെ ക്യാമറയ്ക്ക് മുന്നില്‍ തല്ലിക്കെടുത്തിയ അമ്മൂമ്മ; അപ്രതീക്ഷിത വിയോഗത്തില്‍ ഡിജിറ്റല്‍ ലോകം ഒന്നടങ്കം കണ്ണീരില്‍; ഇനി തുളസീധരന്‍ അപ്പൂപ്പന് ഒറ്റയ്ക്ക്





