കൊച്ചി: മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം (എല്‍ 365) ജനുവരി 23-ന് ചിത്രീകരണം ആരംഭിക്കുന്നു. ‘ഓപ്പറേഷന് ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങളിലൂടെ കൈയടി നേടിയ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാനാണ്.
ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു പോലീസ് സ്റ്റേഷന് സെറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഈയിടെ വലിയ രീതിയില്‍ വൈറലായിരുന്നു. പത്തനംതിട്ടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ഡ്രാമയായിരിക്കും ഇതെന്നാണ് സൂചന. തുടരും എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷമുള്ള മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം.
ഏറ്റവും വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും സംഘവും ലക്ഷ്യമിടുന്നത്. സമ്മര്‍ റിലീസായി എത്തുന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ‘ദൃശ്യം’ റിലീസിന് മുന്‍പ് ഒരു പ്രതീക്ഷയും നല്‍കാതെ വന്ന് വിസ്മയിപ്പിച്ച ചിത്രമായിരുന്നു. തുടരും സിനിമയും ഇതേ രീതിയായിരുന്നു.
എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തിന് ഇപ്പോള്‍ തന്നെ വലിയ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സ്വാഭാവിക പ്രകടനവും തരുണ്‍ മൂര്‍ത്തിയുടെ മേക്കിംഗും ഒന്നിക്കുമ്പോള്‍ ദൃശ്യത്തേക്കാളും തുടരും സിനിമയെക്കാളും വലിയൊരു ക്രാഫ്റ്റ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായികയായും മറ്റും ആരൊക്കെ എത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ സിനിമയുടെ ടൈറ്റിലും മറ്റ് വിവരങ്ങളും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.


ശബരിമല സ്വര്‍ണ്ണക്കേസ്: അടൂര്‍ പ്രകാശിനെ പ്രതിയാക്കില്ല; മൊഴി നല്കി വിട്ടയച്ചു; പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും
ഡ്രോണുകളെ ചാരമാക്കാന്‍ പ്രകാശവേഗതയില്‍ ലേസര്‍; യുഎസ് വിമാനവാഹിനിക്കപ്പലില്‍ പുതിയ ആയുധ പരീക്ഷണം വിജയം; ഇറാന് സംഘര്‍ഷത്തിനിടെ യുഎസ് നാവികസേനയുടെ കരുത്ത് കൂടുന്നു; പശ്ചിമേഷ്യയില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക





