വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെ, ഇറാന് നേരെ വിന്യസിക്കപ്പെട്ട യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പലില്‍ അത്യാധുനിക ലേസര്‍ ആയുധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖരായ ‘എയ്റോവിറോണ്‍മെന്റ്’ വികസിപ്പിച്ചെടുത്ത പാലറ്റൈസ്ഡ് ലേസര്‍ വെപ്പണ്‍ സിസ്റ്റം ആണ് കപ്പലില്‍ പരീക്ഷിച്ചത്. ഡ്രോണ്‍ ഭീഷണികളെ പ്രകാശവേഗതയില്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ പുതിയ സംവിധാനം.
കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ‘പ്ലാറ്റ്ഫോം-അഗ്നോസ്റ്റിക്’ സംവിധാനമാണിതെന്ന് കമ്പനി അറിയിച്ചു. 2025 ഒക്ടോബറില്‍ നടന്ന പരീക്ഷണത്തില്‍, ആകാശത്ത് അതിവേഗം പറന്ന ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ ആയുധം കൃത്യമായി കണ്ടെത്തി തകര്‍ത്തു. ഏത് കപ്പലിലും എളുപ്പത്തില്‍ കയറ്റാനും ഇറക്കാനും (കഴിയുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശവേഗതയിലുള്ള പ്രഹരശേഷി: മിസൈലുകള്‍ക്ക് പകരം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ സാധിക്കും. കപ്പലിലെ വൈദ്യുതി ഉപയോഗിച്ചോ അല്ലെങ്കില്‍ സ്വന്തം ബാറ്ററി ബാങ്ക് ഉപയോഗിച്ചോ പ്രവര്‍ത്തിക്കാന്‍ ഈ ലേസറിന് കഴിയും. മിസൈലുകളെ അപേക്ഷിച്ച് ലേസര്‍ പ്രഹരത്തിന് ചിലവ് വളരെ കുറവാണ്. കൂടാതെ ആയുധങ്ങള്‍ ലോഡ് ചെയ്യേണ്ട പ്രയാസവുമില്ല.
അമേരിക്കന്‍ സേനയുടെ വിവിധ വിഭാഗങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്. ഇറാന് അതിര്‍ത്തിയിലേക്ക് ഈ കപ്പല്‍ നീങ്ങുന്ന സാഹചര്യത്തില്‍, ഇറാന്റെ ആത്മഹത്യാ ഡ്രോണുകളെയും മറ്റും പ്രതിരോധിക്കാന്‍ ഈ ലേസര്‍ ആയുധം നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. 2003-ന് ശേഷമുള്ള ഏറ്റവും വലിയ നാവിക വിന്യാസത്തിനിടെയുള്ള ഈ പരീക്ഷണ വിജയം അമേരിക്കയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ഇറാനെതിരെ പശ്ചിമേഷ്യയില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ അമേരിക്കയുടെ വമ്പന്‍ നീക്കം നടത്തുകയാണ്. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി നീട്ടിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പ്രദേശത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനെ കൂടി വിന്യസിച്ചതായി പെന്റഗണ്‍ അറിയിച്ചു. അത്യാധുനിക സജ്ജീകരണങ്ങളുള്ള യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് ആണ് ഇറാന് തീരത്തേക്ക് അടുക്കുന്നത്. മൂന്ന് ഡിസ്ട്രോയര്‍ കപ്പലുകളും അയ്യായിരത്തോളം സൈനികരും ഈ കപ്പലിലുണ്ട്. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയില്‍ യുഎസ് നടത്തുന്ന ഏറ്റവും വലിയ നാവിക വിന്യാസമാണിത്.
നാവിക സേനയ്ക്ക് പുറമെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങളും അമേരിക്ക ശക്തമാക്കി. 82-ാം എയര്‍ബോണ്‍ ഡിവിഷന്, മള്‍ട്ടിപ്പിള്‍ മറീന്‍ എക്സ്പെഡിഷണറി യൂണിറ്റ് എന്നിവയില്‍ നിന്നുള്ള പതിനായിരത്തോളം സൈനികരെയാണ് യുഎസ് നിയോഗിക്കുന്നത്. ഇതിന് പുറമെ കരയുദ്ധത്തിന് ഉപയോഗിക്കാവുന്ന യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ബോക്സര്‍ എന്നീ കപ്പലുകളും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുക്കാനാണ് അമേരിക്കന്‍ നീക്കമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാന ചര്‍ച്ചയ്ക്ക് വരാന്‍ ഇറാന് സമയം നല്‍കിയിട്ടുണ്ടെന്നും അതിന് തയ്യാറല്ലെങ്കില്‍ ആക്രമണം തുടരുമെന്നുമാണ് ട്രംപിന്റെ താക്കീത്. എന്നാല്‍, ഹോര്‍മൂസ് കടലിടുക്കിലെ അനധികൃത ഉപരോധം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുഎന്നിലെ ഇറാന്റെ അംബാസിഡര്‍ സയീദ് ഇറവനി വ്യക്തമാക്കി. ‘അമേരിക്ക എപ്പോള്‍ ഉപരോധം നീക്കുന്നുവോ അപ്പോള്‍ മാത്രമേ ചര്‍ച്ചയുള്ളൂ. യുദ്ധത്തിനാണെങ്കില്‍ അതിനും ഞങ്ങള്‍ സജ്ജമാണ്,’ അദ്ദേഹം ആവര്‍ത്തിച്ചു.
ഇതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന് സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒമാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് 28 കിലോമീറ്റര്‍ അകലെവെച്ച് ഒരു കണ്ടെയ്നര്‍ കപ്പലിന് നേരെ ഇറാന്റെ ഐആര്‍ജിസി (കഞഏഇ) ഗണ്‍ ബോട്ടുകള്‍ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. മുന്നറിയിപ്പുകള്‍ ലംഘിച്ച് സഞ്ചരിച്ചതിനാണ് വെടിവെച്ചതെന്നാണ് ഇറാന്റെ വാദം. ഈ സംഭവം മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലോകത്തെ ഭീതിയിലാഴ്ത്തി ഹന്റാവൈറസ്; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരും, ജാഗ്രത വേണം!





