തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ പ്രതിയാക്കില്ല. അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലില്‍, കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി, സ്വര്‍ണ്ണം വാങ്ങിയ ബെല്ലാരിയിലെ വ്യാപാരി ഗോവര്ദ്ധന് എന്നിവരുമായുള്ള എംപിയുടെ കൂടിക്കാഴ്ചകളെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങള്‍ തേടിയത്.
ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മറുപടിയായി നല്‍കിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മറുപടികള്‍ തൃപ്തികരമാണോ എന്ന് പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായാണ് പ്രതികരിച്ചത്.
പ്രതികള്‍ക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രവേശനം ഒരുക്കിയതില്‍ അടൂര്‍ പ്രകാശിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയോ എന്നും മോഷണ സ്വര്‍ണ്ണം കൈമാറ്റം ചെയ്തതില്‍ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലുമാണ് ഇപ്പോള്‍ വ്യക്തത തേടുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ മണ്ഡലത്തിലെ വോട്ടറായ വ്യക്തി ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പം പോയതാണെന്നാണ് എംപിയുടെ വിശദീകരണം. ഈ മൊഴിയാണ് അടൂര്‍ പ്രകാശും ആവര്‍ത്തിച്ചത്. ഇനി ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴേി വീണ്ടും എടുക്കും. അതിനിടെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിന്റെ പകപോക്കലാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവിനെതിരെയും അന്വേഷണം നീളുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിണറാസിയത്തിന് അന്ത്യമാകുമോ? പ്രതിപക്ഷ നേതൃസ്ഥാനത്ത് സസ്പെന്‍സ് നിലനിര്‍ത്തി പിണറായി; തീരുമാനമെടുക്കാന്‍ പിബി





