ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സ്വര്‍ണ്ണം വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ അന്വേഷണം അതീവ ഗൗരവകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയത്ത് ജാമ്യം നല്കി ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം മാത്രം പുതിയ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് ഗോവര്ദ്ധന് സുപ്രീം കോടതിയില്‍ എത്തിയത്.
താാന്‍ ഒരു അയ്യപ്പ ഭക്തനാണെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് ഗോവര്ദ്ധന് കോടതിയില്‍ വാദിച്ചത്.മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയാണ് സ്വര്‍ണ്ണം വാങ്ങിയത്. ശബരിമലയിലെ ആവശ്യത്തിനെന്ന് പോറ്റി പറഞ്ഞത് വിശ്വസിച്ചാണ് പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണ്ണം വാങ്ങിയതെന്നും ഇയാള്‍ അവകാശപ്പെടുന്നു. പണം നല്‍കിയതിന്റെ രേഖകളും ഇയാള്‍ ഹാജരാക്കിയിരുന്നു.
ഗോവര്‍ദ്ധന്റെ വാദങ്ങള്‍ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്.ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണമാണെന്നും ഇത് ദേവസ്വം സ്വത്താണെന്നും പൂര്‍ണ്ണ ബോധ്യമുള്ളപ്പോള്‍ തന്നെയാണ് ഗോവര്ദ്ധന് ഇത് വാങ്ങിയതെന്ന് എസ്.ഐ.ടി കണ്ടെത്തി. ബോധപൂര്‍വ്വമായ തട്ടിപ്പിനാണ് ഇയാള്‍ കൂട്ടുനിന്നതെന്നും അന്വേഷണ സംഘം വാദിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗവർണറെക്കാൾ ശമ്പളം, പക്ഷേ യോഗ്യതയോ? പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ ഉന്നത യോഗ്യത ഉറപ്പാക്കണം, രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ നീക്കമെന്ന് പരാതി





