തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യത. ഭാരതീയ ന്യായ സുരക്ഷാ സംഹിത (ബി എന്‍ എസ് എസ്)പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണിത്.
പത്ത് വര്‍ഷത്തില്‍ താഴെ വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ബി എന്‍ എസ് എസ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 10 വര്‍ഷത്തിനും അതിനുമുകളിലും ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് 90 ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ കേസുകളില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും.
ശബരിമല സ്വര്‍ണ്ണക്കൊ ള്ള കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് ആണ് എഫ് ഐ ആര് രജിസ്റ്റര്‍ചെയ്തു അന്വേഷിക്കുന്നതെങ്കിലും കോടതി നിര്‍ദ്ദേശപ്രകാരം 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ആണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്.ഇത് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെയുള്ളത്.
സഭയില്‍ വന്ദേമാതരം ‘പാതിവഴിയില്‍’; രാജ്ഭവന് നിര്‍ദ്ദേശം തള്ളി സതീശന് സര്‍ക്കാര്‍; പുതിയ നിയമസഭയുടെ തുടക്കത്തില്‍ തന്നെ പ്രോട്ടോക്കോള്‍ യുദ്ധം
കഴിഞ്ഞ ഒക്ടോബര്‍ 10നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി ഒക്ടോബര്‍ 17ന് അറസ്റ്റിലായി.ശബരിമലയിലെ ദേവസം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ഒക്ടോബര്‍ 23നും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ്കുമാര്‍ നവംബര്‍ ഒന്നിനും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനു ശേഷമാണ് കെ എസ് ബൈജു, എ പത്മകുമാര്‍, എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ അറസ്റ്റിലാകുന്നത്.
ഇതില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലായ എന്‍ വിജയകുമാര്‍ ഒഴികെയുള്ളവര്‍ ഒന്നിലധികം തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.പ്രതികളെല്ലാം ജയിലിലാണ് ഇപ്പോള്‍.
ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിക്കും മുരാരി ബാബുവിനും സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന സ്ഥിതിയാണിപ്പോള്‍.ഉണ്ണികൃഷ്ണന് ജയിലില്‍ ആയിട്ട് കഴിഞ്ഞ 17ന് 60 ദിവസം പൂര്‍ത്തിയായി. മുരാരി ബാബു കഴിഞ്ഞ 23നും. ഈ ജനുവരി 17 ആകുമ്പോള്‍ ഉണ്ണികൃഷ്ണന് പോറ്റിയും 23 ആകുമ്പോള്‍ മുരാരി ബാബുവും 90 ദിവസം പൂര്‍ത്തിയാക്കും.
ഈ കാലപരിധിക്കുള്ളില്‍ ഭാഗികമായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കോടതിക്ക് അനുവദിക്കേണ്ടിവരും.എന്നാല്‍ ജനുവരി 17 നു അകം പ്രത്യേക അന്വേഷണസംഘം ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.
അതിനിടെ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഭാഗീരഥ പ്രയത്നം നടത്തുകയാണ് സര്‍ക്കാര്‍. ആവശ്യമെങ്കില്‍ കൂടുതല്‍ അറസ്റ്റുകള്‍, അത് രാഷ്ട്രീയ രംഗത്തുള്ളവര്‍ ആണെങ്കില്‍ പോലും നടത്തി സിബിഐ അന്വേഷണം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.ഈ നിലപാടിന്റെ ഭാഗമായിട്ടായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്പോലും.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഈ 16ന് പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ വി രാജാ വിജയരാഘവനും കെ വി ജയകുമാറും അടങ്ങുന്ന ഡിവിഷന് ബഞ്ച് എതിര് കക്ഷികളായ സിബിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിനു മേല്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെങ്കിലും പോലീസിലെ തന്നെ വിശ്വസ്തരായ ഉന്നതര്‍ മുഖേനെ സര്‍ക്കാരിന്റെ താല്പര്യങ്ങള് പ്രത്യേക അന്വേഷണസംഘത്തെ അറിയിക്കുന്നുണ്ട്.പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പത്മകുമാര്‍ പ്രസിഡന്റ് ആയിരിക്കെ ബോര്‍ഡ് അംഗങ്ങളായിരുന്ന വിജയകുമാര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.എന്നാല്‍ മറ്റൊരു അംഗമായ കെ പി ശങ്കരദാസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്.അറസ്റ്റ് വിലക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ- പോലീസ് ബന്ധങ്ങളുള്ള ശങ്കരദാസിന്റെ അറസ്റ്റിനെ സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാരവനിലെ അതിക്രമം; ഒത്തുതീര്‍പ്പിന് വഴങ്ങാതെ അതിജീവിത; ഒളിവില്‍ പോകാന്‍ നോക്കിയത് പോലീസ് പൊളിച്ചു; ഒടുവില്‍ റിമാന്‍ഡ്; രഞ്ജിത് തലകുനിച്ചു; ‘രാവണപ്രഭു’വിന് ഇനി ജയില്‍വാസം





