സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. വിജയുടെ ജനനായകന് പ്രദര്‍ശനാനുമതി , ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്; ആരാധകര്‍ ആവേശത്തില്‍

ചൈന്നൈ : നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘ജനനായകന്‍’ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിലപാടുകളെ മറികടന്നാണ് കോടതി ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടത്.

ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇത് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അനാവശ്യമായി ബോര്‍ഡ് നടപടികള്‍ വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചത്. വാദം കേട്ട മദ്രാസ് ഹൈക്കോടതി, ചിത്രത്തിന് തടസ്സങ്ങളില്ലാതെ U/A സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

കോടതി വിധി സെന്‍സര്‍ ബോര്‍ഡിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിനെതിരെ ബോര്‍ഡ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളും രംഗങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു ബോര്‍ഡിന്റെ നേരത്തെയുള്ള ആവശ്യം.

കോടതി അനുമതി ലഭിച്ചെങ്കിലും സെന്‍സര്‍ നടപടികള്‍ വൈകിയതിനാല്‍ നിശ്ചയിച്ച പ്രകാരം ഇന്ന് നടക്കേണ്ടിയിരുന്ന റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചിട്ടുണ്ട്. പൊങ്കല്‍ റിലീസായി ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.വി.എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.