തമിഴ് സൂപ്പര്‍താരം ധനുഷും ബോളിവുഡ് നടി മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-ന് ചെന്നൈയില്‍ വെച്ച് രഹസ്യമായി വിവാഹം നടക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഫെബ്രുവരി 14-ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായി വിവാഹം നടക്കുമെന്ന് ചില തമിഴ്, ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അജയ് ദേവ്ഗണ് ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍ 2’-ന്റെ പ്രീമിയറിനിടെ ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രണയവാര്‍ത്തകള്‍ സജീവമായത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ധനുഷ് പങ്കെടുത്തതും, നടന്റെ സഹോദരിമാരെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നു; വീഡിയോയുമായി രേഖ രതീഷ്, വീണ്ടും വിവാഹിതയാകുന്നോ ? ആകാംക്ഷയിൽ ആരാധകർ
തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചപ്പോള്‍, തങ്ങള്‍ വെറും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് മൃണാള്‍ വ്യക്തമാക്കിയിരുന്നു. ധനുഷിനെ അജയ് ദേവ്ഗണ് ആണ് പ്രീമിയറിന് ക്ഷണിച്ചതെന്നും ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവര്‍ അന്ന് പറഞ്ഞു.വിവാഹ വാര്‍ത്തകളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐശ്വര്യ രജനികാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ധനുഷിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
ധനുഷിനോട് അടുത്ത വൃത്തങ്ങള്‍ ഈ വിവാഹ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വെറും വ്യാജവാര്‍ത്തയാണെന്നും ചില മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്


‘സേ ഇറ്റ് സേ ഇറ്റ്’ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്ത് പറ്റി ; ഗീതു മോഹന്‍ദാസിനെതിരെ നിതിന്‍ രണ്‍ജി പണിക്കര്‍; മമ്മൂട്ടിയുടെ കസബയ്ക്കെതിരെ പറഞ്ഞിന് പകരം വീട്ടല്‍





