യഷ് നായകനാകുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷമായ പരിഹാസവുമായി ‘കസബ’ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ വരികള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് നിതിന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
2016-ല്‍ മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ നടി പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചപ്പോള്‍, അതിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു ഗീതു മോഹന്‍ദാസ്. അന്ന് പാര്‍വതിയോട് സിനിമയുടെ പേര് പറയാന്‍ (‘Say it, Say it’) പ്രോത്സാഹിപ്പിച്ചത് ഗീതുവായിരുന്നു. ഇത് നിതിന്‍ രണ്‍ജി പണിക്കര്‍ക്കും സിനിമയ്ക്കും വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ കാരണമായിരുന്നു.
മലയാളത്തില്‍ ഒരു മാസ് പടം വന്നപ്പോള്‍ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവര്‍, കന്നഡയില്‍ പോയി കോടികള്‍ മുടക്കി അതേ ‘ആണ്‍മുഷ്‌ക്കും’ പുകവലിയും ആഘോഷിക്കുന്നതിലെ ഇരട്ടത്താപ്പാണ് നിതിന്‍ ചൂണ്ടിക്കാട്ടുന്നത്.’നിങ്ങള്‍ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദര്‍ശങ്ങളെ വിസ്മരിക്കുമ്പോള്‍, കാപട്യം അവിടെ പൂത്തുലയുന്നു…’ എന്ന വരികളാണ് നിതിന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.
താടിയില്ലാതെ ലാലേട്ടന് ; ‘നരസിംഹം’ ലുക്ക് തിരിച്ചെത്തിയോ? ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോ വൈറല്‍
‘ടോക്‌സിക്’ പ്രൊമോയില്‍ നായകന്‍ സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും മദ്യം ഒഴിക്കുന്നതുമായ രംഗങ്ങള്‍ കണ്ടപ്പോള്‍, ‘സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി’ എന്ന് നിതിന്‍ നേരത്തെയും പരിഹസിച്ചിരുന്നു.
‘ടോക്‌സിക്’ എന്ന പേര് അന്വര്‍ത്ഥമാക്കും വിധം ‘ടോക്‌സിക് മാസ്‌കുലിനിറ്റി’ ആഘോഷിക്കുന്ന സിനിമയാണോ ഇതെന്ന് ടീസര്‍ കണ്ട ആരാധകരും ചോദിക്കുന്നുണ്ട്. പണ്ട് ഗീതു എതിര്‍ത്ത അതേ കാര്യങ്ങള്‍ സ്വന്തം സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നു.


2025-ലെ സൂപ്പര്‍ഹിറ്റ് മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഒടിടിയിലേക്ക് തീയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സില്‍





