കണ്ണൂര്‍ : തയ്യില്‍ ശിശുകൊലക്കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കവെ, വികാരനിര്‍ഭരമായ വരികള്‍ ഉദ്ധരിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കാന്‍ ‘Love You to the moon and Back’ എന്ന പ്രശസ്തമായ വരികളാണ് കോടതി പരാമര്‍ശിച്ചത്.
വിധിപ്രസ്താവം ആരംഭിച്ചത് മധുസൂദനന് നായരുടെ പ്രശസ്തമായ വരികളോടെയാണ്. ‘ഓരോ ശിശു രോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വരവിലാപം’ എന്ന വരികള്‍ ഉദ്ധരിച്ച കോടതി, ഓരോ കുഞ്ഞിന്റെയും കരച്ചില് ദൈവത്തിന്റെ വിലാപമാണെന്ന് ഓര്‍മ്മിപ്പിച്ചു.
സാം മക്ബ്രറ്റ്നിയുടെ ‘ഗസ് ഹൗമച്ച് ഐ ലവ് യൂ’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ച കോടതി, അമ്മയുടെ സ്നേഹം അനന്തമായിരിക്കേണ്ടിടത്ത് സ്വന്തം കുഞ്ഞിനെ കൊന്ന ക്രൂരതയെ അപലപിച്ചു.
പുതുപ്പള്ളിയിലും പത്തനംതിട്ടയിലും രാഹുൽ എത്തും; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ
‘Love You to the moon and Back’ എന്ന വരികള്‍ അടുത്തയിടെ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു . രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: എംഎല്‍എയ്ക്കെതിരായ ബലാത്സംഗക്കേസിലെ അതിജീവിത, നിര്‍ബന്ധിത ഗര്ഭച്ഛിദ്രത്തിലൂടെ നഷ്ടമായ തന്റെ കുഞ്ഞിനെ ഓര്‍ത്ത് പങ്കുവെച്ച കുറിപ്പില്‍ ഈ വരികള്‍ ഉണ്ടായിരുന്നു.
ഈ വിഷയത്തില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഈ വാചകം എഴുതിയ കപ്പുമായി പ്രത്യക്ഷപ്പെട്ടതും, കലോത്സവ വേദിയില്‍ മന്ത്രി വി. ശിവന്‍കുട്ടി ഇത് ആവര്‍ത്തിച്ചതും ശ്രദ്ധേയമായിരുന്നു.
2020 ഫെബ്രുവരി 17-ന് പുലര്‍ച്ചെയാണ് കാമുകന് നിധിനൊപ്പം ജീവിക്കാന്‍ ശരണ്യ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്നത്.ഭര്‍ത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പാല് കൊടുക്കാനെന്ന വ്യാജേന എടുത്തു കൊണ്ടുപോയി.
ആദ്യം കടലിലേക്ക് എറിഞ്ഞെങ്കിലും കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്ത് പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കി. ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.


തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജി സുപ്രീം കോടതി തള്ളി; വിചാരണ നേരിടണം





