തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജി സുപ്രീം കോടതി തള്ളി; വിചാരണ നേരിടണം

ന്യൂഡൽഹി: മയക്കു മരുന്ന് കേസിലെ  തൊണ്ടിമുതലായ വിദേശപൗരന്റെ ജെട്ടി മാറ്റിയ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ ഹർജി  സുപ്രീംകോടതി തള്ളി. കനത്ത തിരിച്ചടിയാണ് ആന്റണി രാജുവിന് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായിരിക്കുന്നത്. കേസിലിന്റെ അപ്പീൽ വേളയിൽ കേരള ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ ആ വശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
വിചാരണ കോടതിയുടെ  ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ നൽകിയിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു നേരത്തെ അദ്ദേഹം കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം തള്ളി. തുടർന്നാണ് ആന്റണി രാജു  അപ്പീല്ലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നതിനാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്റണി രാജുവിന്  മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ആന്‍റണി രാജുവിനെ  മൂന്ന് വര്‍ഷത്തെ തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. കേസിൽ രണ്ടാം പ്രതിയായിരുന്നു അദ്ദേഹം. കേസിലെ ഒന്നാം പ്രതി ജോസിനും മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിരുന്നത്.
കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ആന്റണി രാജു ആദ്യമെത്തിയത്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞെങ്കിലും ശിക്ഷ റദ്ദാക്കാൻകോടതി തയ്യാറായില്ല. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.