ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്. മതാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും സമർപ്പിച്ച അറുപതിലേറെ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ
2019-ലാണ് ഈ വിഷയം സുപ്രീംകോടതി അവസാനമായി പരിഗണിച്ചത്. തുടർന്ന് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട കേസ്, നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നടപടികളിലേക്ക് കടക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുന്നത്. 2019-ൽ ഈ വിഷയം പരിഗണിച്ച ഒൻപതംഗ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരിൽ നിലവിൽ സർവീസിലുള്ള ഏക വ്യക്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്.പുനഃപരിശോധനാ ഹർജികൾ എന്നുമുതൽ ഒൻപതംഗ വിശാല ബെഞ്ച് വാദം കേട്ടു തുടങ്ങണം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇതിനായുള്ള പുതിയ ബെഞ്ച് രൂപീകരിക്കുന്നതിനെക്കുറിച്ചും കോടതി വ്യക്തത നൽകും.
അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്
യുവതി പ്രവേശന വിധി ഭരണഘടനാ വിരുദ്ധമാണെന്നും ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടുന്ന ഹർജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് പിന്നാലെ കോടതി ഈ വിഷയം പരിഗണിക്കുന്നത് ഭക്തരും രാഷ്ട്രീയ കേന്ദ്രങ്ങളും ഒരേപോലെ ഉറ്റുനോക്കുകയാണ്. കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങൾ ശബരിമലയുമായി ബന്ധപ്പെട്ട ഭാവി നടപടികളിൽ നിർണ്ണായകമാകും.







