ചെന്നൈ : വിജയ് ആരാധകര്‍ക്ക് നിരാശയായി ‘ജനനായകന്’ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തില്ലെന്ന് ഉറപ്പായി.സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ബോര്‍ഡിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.
സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട ബോര്‍ഡ് ചെയര്‍മാന്റെ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ വാദങ്ങളാണ് ഡിവിഷന് ബെഞ്ചില്‍ ഉയര്‍ന്നത്.കേസ് തുടര്‍വാദം കേള്‍ക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റിവെച്ചു. അതുവരെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം.
ചിത്രത്തിനായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായപ്പോള്‍, സെന്‍സര്‍ ബോര്‍ഡിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് തുഷാര്‍ മേത്തയെ രംഗത്തിറക്കിയത്. ഇത് സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കം എത്രത്തോളം ഗൗരവകരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകര്‍ക്ക് ഈ സ്റ്റേ വലിയ തിരിച്ചടിയാണ്. പൊങ്കല്‍ റിലീസായിരുന്ന സിനിമ ഇനി ഫെബ്രുവരിയിലോ അതിന് ശേഷമോ മാത്രമേ റിലീസ് ചെയ്യാന്‍ സാധ്യതയുള്ളൂ.
രൺവീർ സിംഗിന്റെ സ്പൈ ത്രില്ലർ ‘ധുരന്ധർ 2’ ട്രെയ്ലർ പുറത്ത്; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തകരുമോ?


‘കേരള സ്റ്റോറി 2’ തടയുമോ? യഥാര്‍ത്ഥ കഥയെന്ന അവകാശവാദം തള്ളി ഹൈക്കോടതി; ടീസര്‍ ഉടന്‍ പിന്‍വലിക്കണം; സിനിമ നാളെ കോടതി കാണും!



