മുംബൈ: വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 120 പോയിന്റോളം താഴ്ന്നാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സിനൊപ്പം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ പിന്‍വാങ്ങലുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഭ്യന്തര നിക്ഷേപകര്‍ വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദ്ദം അതിജീവിക്കാന്‍ വിപണിക്കായില്ല. ബാങ്കിംഗ്, ഐടി മേഖലകളിലെ ഓഹരികളിലാണ് വലിയ തോതിലുള്ള ഇടിവ് ദൃശ്യമായത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
ജിഡിപി കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ പുതിയ സൂചിക വരുന്നു; 2027-ഓടെ പൂര്‍ണ്ണരൂപത്തിലാകും


ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം





