ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; യോഗേഷ് ഗുപ്ത ഐ.പി.എസിന് കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവി; കേരളത്തിന്റെ ‘സൂപ്പര്‍ കോപ്പ്’ എന്‍ഫോഴ്‌സ്‌മെന്റ് തലവനാകും; ദി റിയല്‍ കിംഗ് ആകാന്‍ യോഗേഷ്

ന്യൂഡല്‍ഹി: കേരള കേഡറിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്ക് ഉയര്‍ത്തി. 1993 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കേന്ദ്ര ഡയറക്ടര്‍ ജനറല്‍ പദവിയിലുള്ള തസ്തികകളില്‍ നിയമിക്കുന്നതിനുള്ള അംഗീകാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് നിയമന സമിതി തീരുമാനിച്ചു. 2026 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് കേന്ദ്രം ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളിലോ വകുപ്പുകളിലോ ഇനി മുതല്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ റാങ്കില്‍ നിയമിക്കാന്‍ സാധിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന പ്രധാന വ്യക്തികളില്‍ ഒരാളാണ് യോഗേഷ് ഗുപ്ത. 2030 വരെ സേവന കാലാവധിയുള്ള ഇദ്ദേഹത്തിന് ദീര്‍ഘകാലം നിര്‍ണ്ണായക പദവികളില്‍ ഇരിക്കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗേഷ് ഗുപ്ത നല്‍കിയ പരാതിയില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ഏഴ് തവണയാണ് ഇദ്ദേഹം സ്ഥലംമാറ്റപ്പെട്ടത്. ബവ്‌റിജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി തുടങ്ങി നിരവധി പദവികള്‍ കേരളത്തില്‍ വഹിച്ചിട്ടുണ്ട്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചുള്ള പരിചയസമ്പത്താണ് യോഗേഷ് ഗുപ്തയുടെ കരുത്ത്. ശാരദ, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും ഓഹരി കുംഭകോണക്കേസ് തെളിയിക്കുന്നതിലും ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

7000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുകളില്‍ നിന്ന് കണ്ടുകെട്ടുന്നതിനും ബാങ്ക് തട്ടിപ്പുകള്‍ പിടികൂടുന്നതിനും ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും സംസ്ഥാന സര്‍ക്കാരിന്റെ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണ മികവിനൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്ന ഭരണപരമായ വൈദഗ്ധ്യവും ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. 600 കോടിയുടെ നഷ്ടത്തിലായിരുന്ന സപ്ലൈകോയെയും പ്രതിസന്ധിയിലായിരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെയും ലാഭത്തിലാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴോളം തവണയാണ് ഇദ്ദേഹം സ്ഥലംമാറ്റപ്പെട്ടത്. ബെവ്കോ എം.ഡി, പോലീസ് അക്കാദമി ഡയറക്ടര്‍, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചെങ്കിലും, തന്റെ അന്വേഷണ മികവിനൊത്ത പരിഗണന ലഭിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമം നടത്തിയത്.ഇ.ഡിയെ വിറപ്പിച്ച മുന്‍കാല അനുഭവസമ്പത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും പ്രവര്‍ത്തിച്ച് തെളിയിച്ച അന്വേഷണ പാടവമാണ് യോഗേഷ് ഗുപ്തയെ കേന്ദ്രത്തിന്റെ പ്രിയങ്കരനാക്കുന്നത്. ഏഴു വര്‍ഷത്തോളം ഇ.ഡിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു.

ശാരദ, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പുകള്‍ അന്വേഷിച്ച ഇദ്ദേഹം, ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. 2030 വരെ സര്‍വീസ് കാലാവധിയുള്ളതിനാല്‍ ഇ.ഡി ഡയറക്ടര്‍ പോലുള്ള ഉന്നത പദവികളില്‍ ദീര്‍ഘകാലം ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുള്ള യോഗേഷ് ഗുപ്ത, കേന്ദ്രത്തില്‍ എത്തുന്നതോടെ കേരള കേഡറിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനായി മാറും.

സിബിഐ കാലത്ത് കേതന്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതു യോഗേഷ് ഗുപ്തയായിരുന്നു. പല കേസുകളിലായി ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയില്‍വേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇഡിയുടെ സ്പെഷല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് ഒട്ടേറെ വിവാദമായ കേസുകളുടെ അന്വേഷണം കയ്യിലെത്തി. ശാരദ, സീഷോര്‍, റോസ് വാലി, ബേസില്‍ ഇന്റര്‍നാഷനല്‍ തുടങ്ങിയ നിക്ഷേപ തട്ടിപ്പു കേസുകളുടെ അന്വേഷണം നടത്തി. ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്കു ശിക്ഷ നേടിക്കൊടുക്കുന്നതില്‍ അന്ന് സിബിഐ സൂപ്പര്‍വൈസിങ് എസ്പിയായിരുന്ന യോഗേഷിന്റെ അന്വേഷണം നിര്‍ണായകമായി. ഓഹരി കുംഭകോണം നടത്തിയ കേതന്‍ പരേഖിനെതിരായ കേസ് തെളിഞ്ഞതും യോഗേഷ് എസ്പിയായിരുന്ന കാലത്താണ്.

7000 കോടിയിലേറെ രൂപയാണു വിവിധ നിക്ഷേപ തട്ടിപ്പുകേസുകളില്‍നിന്നു കണ്ടുകെട്ടിയത്. റോസ് വാലി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 4000 ബാങ്ക് അക്കൗണ്ടുകളിലെ 10 മില്യണ്‍ ഇടപാടുകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമല്ല, ചിംപാന്‍സിയെയും കാണ്ടാമൃഗത്തെയും കടത്താന്‍ ശ്രമിച്ച കേസുകളും ഈ കാലയളവില്‍ അന്വേഷിച്ചു പ്രതികളെ പിടികൂടി. ആകെ 20,000 കോടി രൂപയിലേറെ തട്ടിച്ച 50ലേറെ ബാങ്ക് തട്ടിപ്പ് കേസുകളാണു കൈകാര്യം ചെയ്തത്. നിയമവിരുദ്ധ ഖനനം തടയാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. ഒഡീഷയിലെ നിയമവിരുദ്ധ ഖനനത്തിന് ഒരു പരിധി വരെ അറുതി വരുത്താനായി. 2011ല്‍ സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മെഡലും ലഭിച്ചു. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ്. ഒട്ടേറെ കേസുകളില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത എന്നതാണ് വസ്തുത.

കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണതലപ്പത്താണു കേരളം യോഗേഷ് ഗുപ്തയെ അധികവും കണ്ടിട്ടുള്ളത്. സപ്ലൈകോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു യോഗേഷ് ഗുപ്ത. പല വിവാദങ്ങളുമുണ്ടായെങ്കിലും 600 കോടിയുടെ നഷ്ടം നികത്തി സപ്ലൈകോയെ ലാഭത്തിലാക്കിയ ഭരണമികവ് അവിടെ കാഴ്ചവച്ചു. നഷ്ടത്തിന്റെ വക്കില്‍നിന്നാണു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ (കെഎഫ്സി) സിഎംഡി എന്ന നിലയില്‍ ലാഭത്തിലേക്കു നയിച്ചത്. ബെവ്കോ സിഎംഡിയായും പ്രവര്‍ത്തിച്ചു. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞ ബെവ്കോയ്ക്ക് അധിക വരുമാനം ലഭിക്കാന്‍ ലാഭവിഹിതം വര്‍ധിപ്പിച്ച നടപടിയെടുത്തു യോഗേഷ് ഗുപ്തയാണ്. ബാറുകള്‍ക്ക് ബെവ്കോ മദ്യം നല്‍കുമ്പോള്‍ ഈടാക്കിയിരുന്ന ലാഭവിഹിതമാണ് ഉയര്‍ത്തിയത്. ബാറുകള്‍ സമരം തുടങ്ങിയതോടെ ചെറിയ ഇളവ് വരുത്തിയെങ്കിലും കോര്‍പറേഷന്റെ ലാഭം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

തിരുവനന്തപുരത്തും കൊല്ലത്തും എസ്പി, ട്രാഫിക്കിലും അഡ്മിനിസ്ട്രേഷനിലും ഇന്റലിജന്‍സിലും സായുധസേനാ ബറ്റാലിയനിലും ഐജി എന്നിവയാണ് കേരളത്തില്‍ യോഗേഷ് ഗുപ്ത വഹിച്ച മറ്റ് യൂണിഫോം പദവികള്‍. വിജിലന്‍സ് മേധാവിയായപ്പോള്‍ അഴിമതിക്കാര്‍ ഒന്നടങ്കം പെട്ടു. ഇതിനിടെയാണ് ഫയര്‍ഫോഴ്സിലേക്ക് മാറ്റിയത്. ഇതിന് ശേഷം കേന്ദ്ര സര്‍വ്വീസിലേക്ക് മടങ്ങുന്നു. അതും മോഹ പദവിയിലേക്ക്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.