തിരുവനന്തപുരം: പോലീസില്‍ ഇനി സ്ത്രീ ഭരണം. തിരുവനന്തപുരത്ത് കമ്മീഷണറായി അജിതാ ബീഗം ഐപിഎസ് ചുമതലയേല്‍ക്കും. ഇതിനോടൊപ്പം മറ്റ് സുപ്രധാന ചുമതലകളും വനിതാ ഐപിഎസുകാര്‍ക്ക് നല്‍കാനാണ് തീരുമാനം. പോലീസിലെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്ത്രീ രത്നങ്ങളിലൂടെ കഴിയുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. ഐജിയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ആര്. നിശാന്തിനിക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ താക്കോല്‍ സ്ഥാനവും നല്‍കും. പോലീസ് ആസ്ഥാനത്ത് മെറിന് ജോസഫിനെ എഐജി പേഴ്സണലായും നിയമിക്കും. പൂങ്കുഴലിയും എഐജിയായി നിലവില്‍ പോലീസ് ആസ്ഥാനത്തുണ്ട്. സതീഷ് ബിനോയും പുട്ട വിമലാതിദ്യയും ഐജിമാരാകും. എന്‍.എസ്.ജി.യില്‍ ഡെപ്യൂട്ടേഷനിലുള്ള കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ആര്. നായരും ഐജിയാകും. ഇവര്‍ക്കൊപ്പമാണ് നിശാന്തിനിക്കും ഐജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
അജിത ബീഗം ഐപിഎസ്, 2008 ബാച്ച് ഐപിഎസ് ഓഫീസറാണ് (കേരള കേഡര്‍). ധൈര്യവും അര്‍പ്പണബോധവും നിറഞ്ഞ പ്രൊഫൈലാണ് അജിത ബീഗത്തിന്റേത്. വനിതാ പോലീസുകാരുടെ ഉന്നമനത്തിനും ലിംഗപരമായ ഉള്‍ക്കൊള്ളലിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയാണ് അവര്‍. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിലും അജിതാ ബീഗം സജീവമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരാണ് അവരുടെ ജന്മദേശം. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ വനിതാ ഓഫീസര്‍മാരെ പ്രധാന പദവികളില്‍ നിയമിച്ചത് അജിതാ ബീഗത്തിന്റെ ഇടപെടലിലാണ്. ഭര്‍ത്താവ് സതീഷ് ബിനോയ്ക്കൊപ്പം സേനയിലെ കാര്യങ്ങള്‍ക്ക് പുറമെ സാമൂഹിക രംഗത്തും അജിതാ ബീഗം സജീവമാണ്. പോലീസിലെ ലിംഗപരമായ ഉള്ക്കൊള്ളലിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലും കഠിനമായ വെല്ലുവിളികളെ അതിജീവിക്കുന്നതിലും അജിത മാതൃകയാണ്.
കൊല്ലം കമ്മീഷണറായിരിക്കെ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെയാണ് അവര്‍ മുമ്പോട്ട് പോയത്. തിരുവനന്തപുരത്തെ സുപ്രധാന ചുമതലയില്‍ അജിതയെ നിയമിക്കുന്നത് ക്രമസമാധാനത്തിന് പുതിയ തലം നല്‍കാനാണ്. കൂടുതല്‍ വനിതാ ഐപിഎസുകാരെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് ഇനിയും കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ റൂറല്‍ എസ്.പി.യായി പ്രവര്‍ത്തിക്കുന്നത് ഹേമലതയാണ്. ക്രമസമാധാനത്തില്‍ ഹേമലതയുടെ മോഡല്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അജിതാ ബീഗത്തിന് തിരുവനന്തപുരം കമ്മീഷണറുടെ ചുമതല നല്‍കുന്നത്. ഐജിമാരാകുന്ന സതീഷ് ബിനോ അടക്കമുള്ളവര്‍ക്കും സുപ്രധാന ചുമതല നല്‍കും. കൊച്ചി കമ്മീഷണറായ പുട്ട വിമലാതിദ്യയും ആ പദവിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
മീഷോയുടെ പേരിൽ സമ്മാന തട്ടിപ്പ്: പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
എഡിജിപി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ കേരള പോലീസില്‍ ഒരു വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. രാജ്യത്തെ പ്രധാന സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജോയിന്റ് ഡയറക്ടറായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് ദിനേന്ദ്ര കശ്യപ് സംസ്ഥാനത്തേക്ക് മടങ്ങുന്നത്. സംസ്ഥാനത്ത് നിലവില്‍ മൂന്ന് എഡിജിപി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എഡിജിപി (ക്രമസമാധാനം) ആയ എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ചിന്റെ അധിക ചുമതലയുണ്ട്.
എഡിജിപി (ഹെഡ്ക്വാര്‍ട്ടേഴ്സ്) എസ്. ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍സിന്റെയും പോലീസ് ബറ്റാലിയന്റെയും അധിക ഉത്തരവാദിത്തങ്ങളുണ്ട്. ക്രൈംബ്രാഞ്ചിനും സൈബര്‍ ഓപ്പറേഷന്സിനുമായി ഒരു പുതിയ എഡിജിപിയെ നിയമിച്ചേക്കും. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിക്കേണ്ട സന്തോഷ് വര്‍മ്മ നിലവില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോയിലാണ്. അദ്ദേഹം ഉടന്‍ മടങ്ങിയെത്തില്ല. സംസ്ഥാന പോലീസിലെ 10 മുതിര്‍ന്ന എസ്പിമാര്ക്ക് 2023-24 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ ഐപിഎസ് റാങ്ക് ലഭിച്ചേക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിതീഷ് കുമാര്‍ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാകും? ബീഹാറിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കോളടിക്കുമോ? കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത





