റഷ്യയെ മുക്കി യുക്രെയ്ൻ; ചരിത്രത്തിലാദ്യം ‘സബ് സീ ബേബി’ ഡ്രോൺ ആക്രമണം, മുങ്ങിക്കപ്പൽ തകർത്തു!

മോസ്‌കോ: യുക്രെയ്ന്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണായ ‘സബ് സീ ബേബി’ ഉപയോഗിച്ച് റഷ്യന്‍ നാവികസേനയുടെ ഒരു കിലോ-ക്ലാസ് ആക്രമണ മുങ്ങിക്കപ്പലിന് നേരെ ആക്രമണം. കരിങ്കടലിലെ നോവോറോസിയസ്‌ക് തുറമുഖത്താണ് റഷ്യക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. യുക്രേനിയന്‍ ആക്രമണങ്ങളുടെ പരിധിയില്‍ നിന്ന് റഷ്യ തങ്ങളുടെ കപ്പലുകളെ മാറ്റാന്‍ ഉപയോഗിക്കുന്ന പ്രധാന താവളങ്ങളമാണ് ഇത്.

കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഡ്രോണ്‍ ഉപയോഗിച്ച് ഒരു മുങ്ങിക്കപ്പലിനെ നിഷ്‌ക്രിയമാക്കുന്നത് ചരിത്രത്തില്‍ ഇത് ആദ്യമായാണെന്ന് യുക്രേനിയന്‍ പറയുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി വെള്ളത്തിനടിയില്‍ നിന്ന് ഒരു വലിയ സ്‌ഫോടനം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ ‘സബ് സീ ബേബി’ പുറത്തുവിട്ടു. ഈ വീഡിയോയുടെ സ്ഥാനം തുറമുഖത്തിന്റെ മാപ്പുമായി ഒത്തുനോക്കി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിക്കുകയും ചെയ്തു.

യുക്രെയ്ന്‍ തദ്ദേശീയമായി നിര്‍മ്മിച്ച കടല്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ കരിങ്കടല്‍ കപ്പല്‍വ്യൂഹത്തെ നിരന്തരം ആക്രമിക്കുന്നുണ്ട്. ഇതിനാല്‍ അധിനിവേശ ക്രിമിയയിലെ സെവാസ്റ്റോപോള്‍ പോലുള്ള പ്രധാന തുറമുഖങ്ങളില്‍ നിന്ന് റഷ്യന്‍ സേനയ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നാണ് പല യുദ്ധക്കപ്പലുകളും ക്രിമിയയില്‍ നിന്ന് റഷ്യയുടെ തെക്കന്‍ ഭാഗത്തുള്ള നോവോറോസിയസ്‌കിലേക്ക് മാറ്റിയത്. ഇപ്പോള്‍ ആക്രമിക്കപ്പെട്ട ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലും ഇത്തരത്തില്‍ മാറ്റിയ കപ്പലുകളിലൊന്നാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.