കൊച്ചി: വയർലെസ് മീഡിയ പുറത്തു വിട്ട വസ്തുത ശരിവച്ച് മറ്റ് മാധ്യമങ്ങളും. വി.ഡി. സതീശനെതിരായ പുനര്‍ജനി കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വന്‍ വൈരുദ്ധ്യമെന്ന് തെളിഞ്ഞു. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് പണം പിരിച്ചതില്‍ അഴിമതി നിരോധന നിയമപ്രകാരം വി.ഡി. സതീശനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് വിജിലന്‍സിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പദ്ധതിക്കായി സമാഹരിച്ച തുക സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും പകരം മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ
കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള ആചാരവെടിക്കിടെ ദാരുണമായ അപകടം. കതിന നിറയ്ക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയില്‍ കടാതി സ്വദേശിയായ രവി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി കതിനകള്‍ ഒരുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പള്ളി അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സഹായിയെ
കല്‍പ്പറ്റ: പറവൂരിലെ പുനര്‍ജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ പണപ്പിരിവ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശുപാര്‍ശയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. വര്‍ലസ് മീഡിയയോട് അതീവ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചത്. വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ സജ്ജനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തരമൊരു ശുപാര്‍ശ വരുന്നത് രാഷ്ട്രീയ
Exclusive, Exclusive HD
വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മണപ്പാട് ഗ്രൂപ്പിനുണ്ട്; ഒരു ചാരിറ്റി സംഘടനയ്ക്ക് സഹായം ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ തെറ്റല്ല; പുനര്‍ജനിയിലെ ആരോപണങ്ങള്‍ വിജിലന്‍സ് എസ് പി അന്വേഷിച്ച് തള്ളിയത്; യോഗേഷ് ഗുപ്തയുടെ സിബിഐ ശുപാര്‍ശ ഒരു വര്‍ഷം മുമ്പുള്ളത്; വിജിലന്‍സിന് കേസില്ല; പിന്നെ എങ്ങനെ സിബിഐ കേസെടുക്കും; ആ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയത്; പ്രതിപക്ഷ നേതാവിന് ഒരു ചുക്കും സംഭവിക്കില്ല
തിരുവനന്തപുരം: പറവൂരിലെ പുനര്‍ജനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഈ കേസില്‍ സിബിഐ അന്വേഷണത്തിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തുവെന്നത് വസ്തുതയാണെങ്കിലും ആ റിപ്പോര്‍ട്ട് നിയമവകുപ്പ് തള്ളുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കാത്തതിനാല്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ വിലയിരുത്തല്‍. ഇതുകൊണ്ടു തന്നെ സിബിഐ അന്വേഷണം
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വരും. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. കൊച്ചി യൂണിറ്റ് പരിശോധിക്കുന്നത്. പറവൂര്‍ മണ്ഡലത്തിലെ പ്രളയദുരിതാശ്വാസത്തിനായി നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിക്കായി വിദേശത്തുനിന്ന് നിയമവിരുദ്ധമായി പണം സമാഹരിച്ചെന്ന പരാതിയില്‍ വിജിലന്‍സ് നേരത്തെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമിക അന്വേഷണത്തിലേക്ക് കടന്നിരുന്നു. ഈ കേസാണ് സിബിഐയ്ക്ക് വിടുന്നത്. വിദേശയാത്രകള്‍ക്കിടെ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ്
റിയാദ്: സൗദി അറേബ്യയിലെ മദീനയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന (40), മകന്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് മദീനയിലേക്ക് സന്ദര്‍ശനത്തിനായി പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിലെ വാദി ഫറഹയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി വാന്‍ തീറ്റപ്പുല്ല് കയറ്റി വന്ന
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ നടുക്കി വന്‍ അഗ്‌നിബാധ ഉണ്ടായതിന് പിന്നില്‍ അട്ടിമറിയോ? ഞായറാഴ്ച രാവിലെ സ്റ്റേഷനിലെ രണ്ടാമത്തെ കവാടത്തിന് സമീപമുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ കൂട്ടത്തോടെ കത്തിനശിച്ചു. ആകാശത്തേക്ക് ഉയരത്തില്‍ കറുത്ത പുക പടര്‍ന്നത് നഗരവാസികളില്‍ വലിയ പരിഭ്രാന്തി പരത്തി. അട്ടിമറി സാധ്യത അടക്കം പരിശോധിക്കും. രാവിലെ ഏഴരയോടെയാണ് സംഭവം. പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ട് ബൈക്കുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 600-ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമായിരുന്നു
ന്യുയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ രാജ്യത്ത് ഭരണമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കി ഡൊണാള്‍ഡ് ട്രംപ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മരിയ കൊറിന മച്ചാഡോയെ പുതിയ പ്രസിഡന്റാക്കാന്‍ ആലോചനകളുണ്ടെങ്കിലും വെനസ്വേലയുടെ നിയന്ത്രണം താല്‍ക്കാലികമായി അമേരിക്ക തന്നെ ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രാജ്യത്ത് ജനാധിപത്യപരമായ ഒരു പരിവര്‍ത്തനം ഉറപ്പാക്കുന്നത് വരെ ഭരണം അമേരിക്കയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും വെനസ്വേലയിലെ എണ്ണ സമ്പത്ത് രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവായ മച്ചാഡോയ്ക്ക് വലിയ
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതോടെ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള നയതന്ത്ര രംഗത്തും വന്‍ ചലനങ്ങളാണ് പ്രതീക്ഷിക്കുന്നത്. മഡുറോയെ അമേരിക്കന്‍ മണ്ണിലെത്തിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും വഴിതുറക്കും. മഡുറോയെ ന്യൂയോര്‍ക്കിലെ കോടതിയിലാകും ഹാജരാക്കുക. മയക്കുമരുന്ന് കടത്ത്, അഴിമതി, വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാകും വിചാരണ നടപടികള്‍ ആരംഭിക്കുക. അമേരിക്കന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ, വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു നിയമപോരാട്ടത്തിനാകും ന്യൂയോര്‍ക്ക് സാക്ഷ്യം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യത. ഭാരതീയ ന്യായ സുരക്ഷാ സംഹിത (ബി എന്‍ എസ് എസ്)പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണിത്. പത്ത് വര്‍ഷത്തില്‍ താഴെ വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ബി എന്‍ എസ് എസ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 10 വര്‍ഷത്തിനും അതിനുമുകളിലും ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് 90 ദിവസമാണ് കുറ്റപത്രം










