റിയാദ്: സൗദി അറേബ്യയിലെ മദീനയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന (40), മകന് ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് മദീനയിലേക്ക് സന്ദര്‍ശനത്തിനായി പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിലെ വാദി ഫറഹയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി വാന്‍ തീറ്റപ്പുല്ല് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മൂന്ന് പെണ്മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജര്‍മന്‍ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ അടുത്തേക്ക് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ എത്തിയത്. മാതാവ് മൈമൂനത്ത് കഴിഞ്ഞ ദിവസമാണ് ഉംറ വിസയില്‍ സൗദിയിലെത്തിയത്. മക്കയില്‍ ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് വിധി മരണം കവര്‍ന്നത്.
അപകടവിവരമറിഞ്ഞ് മദീന കെ.എം.സി.സി ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങളെ ഒന്നിച്ച് നഷ്ടപ്പെട്ട വാര്‍ത്തയുടെ ഞെട്ടലിലാണ് വെള്ളില ഗ്രാമവും പ്രവാസി സമൂഹവും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാരാരിക്കുളത്തെ വീഴ്ച മലമ്പുഴയില്‍ തിരുത്തിയ വി.എസ് മോഡല്‍; ചെങ്കോട്ട കാക്കാന്‍ മകന് അരുണ്‍കുമാര്‍; മലമ്പുഴയില്‍ മത്സരിക്കാന്‍ അച്ഛന്റെ മകന്; ഇത് ഹാട്രിക്ക് ഉറപ്പിക്കാനുള്ള പിണറായി ബുദ്ധി!
വോട്ട് ചെയ്താൽ 1 രൂപയ്ക്ക് പുട്ടുപൊടി! സപ്ലൈകോയുടെ കൗതുകകരമായ ഓഫറും വിവാദവും





