വാഷിംഗ്ടണ്‍ : വെനിസ്വേലയില്‍ നടത്തിയ സൈനിക അധിനിവേശത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിനും പിന്നാലെ, ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളെയാണ് ട്രംപ് തന്റെ പുതിയ ‘ഹിറ്റ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കുണ്ടാകുമെന്നും അല്ലെങ്കില്‍ ഇറക്കുമതി തീരുവ വന്‍തോതില്‍
തിരുവനന്തപുരം : 2026 നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിമുന്നണികള്‍. ഭരണം പിടിക്കാന്‍ യുഡിഎഫും ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനയുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കരുതലോടെ മുന്നോട്ട് പോകുകനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം.ജയസാധ്യതയും ജനപ്രീതിയും മാത്രമാകും മാനദണ്ഡം. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുന്ന രീതി ഇത്തവണ സിപിഎം ഉപേക്ഷിച്ചേക്കും. തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയ കരുത്തരെ വീണ്ടും കളത്തിലിറക്കാന്‍ സമ്മര്‍ദ്ദമുണ്ട്.പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. അദ്ദേഹം ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടും. സിപിഐ അവരുടെ നിലവിലെ നാല്
Latest News, Politics, Politics HD, Special Story, Special Story HD
തളിപ്പറമ്പില്‍ ഗോവിന്ദന്‍ ഔട്ട്? നികേഷ് കുമാര്‍ ഇന്‍! സെക്രട്ടറിയുടെ ഭാര്യയ്ക്കും സീറ്റില്ല; പിണറായിയുടെ ‘സര്‍ജറിയില്‍’ പകച്ച് ഗോവിന്ദന്‍ മാഷ്; ഭരണം നിലനിര്‍ത്താന്‍ കുടുംബ വാഴ്ച വേണ്ട; സിപിഎം ചാവേര്‍ പോരാട്ടത്തിന്; 40 സീറ്റില്‍ കടുത്ത തിരിച്ചടി മണക്കുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ സംരക്ഷിക്കാന്‍ മുന്‍പില്ലാത്ത വിധം വിട്ടുവീഴ്ചകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരുങ്ങി സിപിഎം. 2021-ല്‍ മത്സരിച്ച 86 സീറ്റുകളില്‍ 67 എണ്ണത്തില്‍ ജയിക്കാനായെങ്കിലും അതില്‍ 40 മണ്ഡലങ്ങളിലും ഇക്കുറി കടുത്ത ഭരണവിരുദ്ധ തരംഗവും രാഷ്ട്രീയ വെല്ലുവിളിയും നേരിടുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. ഈ പ്രതിസന്ധി മറികടക്കാന്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം തയ്യാറെടുക്കുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിരാശ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി
വാഷിംഗ്ടന്‍ : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി യുഎസിലെത്തിച്ചതിന് പിന്നാലെ ലോകം ഉറ്റുനോക്കിയ കോടതി വിചാരണയ്ക്ക് തുടക്കമായി. മാന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരാക്കിയ മഡുറോ തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും താന്‍ ഇപ്പോഴും വെനിസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ വ്യക്തിയാണെന്നും മഡുറോ കോടതിയില്‍ പറഞ്ഞു.തന്നെ അമേരിക്കന്‍ സൈന്യം അനധികൃതമായി തട്ടിക്കൊണ്ടുവന്നതാണെന്നും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.കോടതിയില്‍ അദ്ദേഹം ജാമ്യത്തിനായി അപേക്ഷിച്ചില്ല. കേസിന്റെ അടുത്ത
തിരുവനന്തപുരം: ‘ആക്ഷന്‍ ഹീറോ ബൈജു’ എന്ന സിനിമയില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മനഃപൂര്‍വം പട്ടിയെ അഴിച്ചുവിട്ട് മറ്റുള്ളവരെ കടിപ്പിക്കുന്നതും, തുടര്‍ന്ന് പോലീസ് ഇടപെടുന്നതും വളരെ തമാശ കലര്‍ന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തമാശയായാണ് കാര്യം പറയുന്നതെങ്കിലും ഗൗരവം ചോര്‍ന്നു പോകുന്നില്ല ആ സീനില്‍. എങ്ങനെയാകണം ഇത്തരം വിഷയത്തില്‍ പോലീസ് ഇടപെടേണ്ടതെന്ന് വ്യക്തമാക്കുന്ന ചിത്രീകരണം. പാലിയോടുണ്ടായ ഒരു സംഭവത്തിലും പോലീസ് സമാന തലത്തിലാകണം ഇടപെടേണ്ടത്. പട്ടികളെ കൊണ്ട് പ്രതികാരം തീര്‍ക്കുന്നവര്‍ക്ക് അതൊരു പാഠമാകണം. പാലിയോട് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഒന്‍പത് വയസുകാരന്
അടൂര്‍: റിമാന്‍ഡ് പ്രതികളുമായി കൊട്ടാരക്കര സബ് ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂര്‍ സെന്‍ട്രല്‍ ടോളിന് സമീപമുള്ള അര്‍ബന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം. കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജന്‍, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന പ്രതികളായ ജോണ്‍ ജോണ്‍, സിജു എബ്രഹാം എന്നിവര്‍ക്കും പരിക്കേറ്റു. കൂടാതെ ബസ് യാത്രക്കാരിയായ കായംകുളം സ്വദേശി ഷീജയ്ക്കും
തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ഏഴ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് അഹ്‌സാനുള്ള അമാനുള്ള അധ്യക്ഷനായ ബെഞ്ച് തള്ളി. 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന എം.വി. ജസ്റ്റിന്‍, എ.ആര്‍. പീതാംബരന്‍, ടി.എം. പുഷ്പരാജന്‍, പി.കെ. കുമാരന്‍,കെ.കെ. കൃഷ്ണന്‍,കെ.വി. ഷണ്‍മുഖന്‍,കെ.എ. നകുലന്‍, എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. തങ്ങളുടെ ഭരണകാലത്ത് നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക
തിരുവനന്തപുരം ; അടിവസ്ത്ര കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷം തടവും പിഴയുമാണ് ആന്റണി രാജുവിന് വിധിച്ചത്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം, രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ ആ നിമിഷം മുതല്‍ അയോഗ്യരാകും.ശിക്ഷിക്കപ്പെട്ടതിനാല്‍ ഇനിവരുന്ന ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ല. ഇതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്
കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കാന്‍ സി.പി.എം ഒരുങ്ങുന്നു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ തലശ്ശേരിയില്‍ നിലവിലെ എം.എല്‍.എയും സ്പീക്കറുമായ എ.എന്‍. ഷംസീറിന് പകരം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി.പി.എം ആലോചന. ഇടതുപക്ഷം തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്തുകയാണെങ്കില്‍ ബ്രിട്ടാസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടിയുടെ പദ്ധതി. കേന്ദ്രസര്‍ക്കാരുമായി അടക്കം ചര്‍ച്ചകള്‍ക്ക് ബ്രിട്ടാസ് മന്ത്രിയാകുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായി
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃക്യാമ്പ് ‘ലക്ഷ്യ-2026’-ന്റെ സമാപനത്തില്‍ ആവേശോജ്ജ്വലമായ പ്രസംഗവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇത് വെറുമൊരു മുന്നണിയല്ല, ഒരു ‘ടീം യുഡിഎഫ്’ ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ തര്‍ക്കങ്ങള്‍ സി.പി.എം തന്ത്രം മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ ആരും തര്‍ക്കിക്കില്ലെന്ന് സതീശന്‍ വ്യക്തമാക്കി. ‘മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അത് പാര്‍ട്ടിയുടെ കരുത്താണ്. മുഖ്യമന്ത്രി ആരെന്ന് ദേശീയ നേതൃത്വം










