വാഷിംഗ്ടന്‍ : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി യുഎസിലെത്തിച്ചതിന് പിന്നാലെ ലോകം ഉറ്റുനോക്കിയ കോടതി വിചാരണയ്ക്ക് തുടക്കമായി. മാന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരാക്കിയ മഡുറോ തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും താന്‍ ഇപ്പോഴും വെനിസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്ന് അവകാശപ്പെടുകയും ചെയ്തു.
താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ വ്യക്തിയാണെന്നും മഡുറോ കോടതിയില്‍ പറഞ്ഞു.തന്നെ അമേരിക്കന്‍ സൈന്യം അനധികൃതമായി തട്ടിക്കൊണ്ടുവന്നതാണെന്നും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.കോടതിയില്‍ അദ്ദേഹം ജാമ്യത്തിനായി അപേക്ഷിച്ചില്ല. കേസിന്റെ അടുത്ത വിചാരണ മാര്‍ച്ച് 17-ലേക്ക് മാറ്റി.
മഡുറോയെ പിടികൂടിയ ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തി.’സഹകരണമാകാം, പക്ഷേ അടിമത്തം വേണ്ട’ എന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പ്രതികരിച്ചു. യുഎസ് സൈന്യത്തിന് മെക്‌സിക്കോയില്‍ ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും മാതൃരാജ്യത്തിനായി ആയുധമെടുക്കാന്‍ തയ്യാറാണെന്നും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു.മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വെനിസ്വേലയില്‍ വ്യോമാക്രമണം നടത്തി മഡുറോയെയും ഭാര്യയെയും ട്രംപ് ഭരണകൂടം അമേരിക്കയിലെത്തിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാനുമായി ‘വമ്പന്‍ ഉടമ്പടി’ക്ക് ട്രംപ്; ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും; ഉപരോധം കടുപ്പിച്ച് അമേരിക്ക
പശ്ചിമേഷ്യ യുദ്ധച്ചൂടില്‍; ഗള്‍ഫ് രാജ്യങ്ങള്‍ മിസൈല്‍ ഭീതിയില്‍; കുലുക്കമില്ലാതെ ‘സമാധാന തുരുത്തായി’ ഒമാന്‍; ഒമാനിലൊഴികെ ഗള്‍ഫില്‍ എല്ലായിടത്തും പ്രവാസികള്‍ ഭീതിയില്‍





