എന്റെ ഭാര്യ വൃക്ക നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് ഞാന്‍ വിലക്കി. പക്ഷേ അവള്‍ ഉറച്ചുനിന്നു; സിനിമയെയും മകളെയും പ്രാണനായി സ്‌നേഹിച്ച കണ്ണന്‍ പട്ടാമ്പി; വിടവാങ്ങുന്നത് കരളലിയിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി; മോഹന്‍ലാലിനും തീരാ ദുഖം

കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി (53) വിടവാങ്ങുമ്പോള്‍ എങ്ങും വേദനമാത്രമാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മേജര്‍ രവിയുടെ സഹോദരന്‍ എന്നതിലുപരി സ്വന്തം വ്യക്തിത്വം കൊണ്ട് സിനിമാ മേഖലയില്‍ സുഹൃദ്ബന്ധങ്ങള്‍ കെട്ടിപ്പടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. കണ്ണന്‍ പട്ടാമ്പിയുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. വൃക്കരോഗം മൂര്‍ച്ഛിച്ച സമയത്ത് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ലാലേട്ടന്റെ സുഹൃത്തായ

കണ്ണ് എഴുതുന്ന യുവാക്കളെ ശ്രദ്ധിക്കണം അവര്‍ ഡ്രഗ് ഉപയോഗിക്കുന്നത് മറയ്ക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് ;’രാത്രി 9 കഴിഞ്ഞാല്‍ പുറത്തിറങ്ങണോ?’ എസ്.ഐ ഷാനവാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ശാസ്താംകോട്ട: യുവാക്കളുടെ ശീലങ്ങളെയും രാത്രികാല സഞ്ചാരത്തെയും കുറിച്ച് ശാസ്താംകോട്ട മുന്‍ എസ്.ഐ ഷാനവാസ് നടത്തിയ പ്രസംഗം കേരളത്തിലെ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായി മാറുന്നു. ലഹരി ഉപയോഗം തിരിച്ചറിയാനും തടയാനുമുള്ള മാര്‍ഗങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്ണ് എഴുതുന്ന യുവാക്കളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ലഹരി ഉപയോഗം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ മറയ്ക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. രാത്രി 9 മണിക്ക് ശേഷമുള്ള ചായകുടി: രാത്രി ഒന്‍പത് മണിക്ക്

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു

കൊച്ചി :മുന്‍ മന്ത്രിയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ശ്വാസകോശ അര്‍ബുദനവും ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നിവയെത്തുടര്‍ന്ന് കൊച്ചിയിലെ വി.പി.എസ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇന്ന് വൈകുന്നേരം 3.40-ഓടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് കളമശ്ശേരിയിലെ ചാക്കോളാസ് വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎല്‍എയുമായിരുന്നു.

ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം വിലക്കി; മുസ്താഫിസുറിനെ മാറ്റിയതിന് തിരിച്ചടി; ബിസിസിഐക്ക് പണികിട്ടുമോ?

ന്യൂഡല്‍ഹി : ഐപിഎല്‍ സംപ്രേഷണത്തിന് ബംഗ്ലാദേശ് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയോ ഐപിഎല്ലിന്റെ സാമ്പത്തിക ഭദ്രതയെയോ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധര്‍. ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടൂര്‍ണമെന്റില്‍ കളിപ്പിക്കേണ്ടെന്ന ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ പ്രധാന വരുമാന സ്രോതസ്സ് ഇന്ത്യയിലെ ആഭ്യന്തര വിപണിയും ഡിജിറ്റല്‍ അവകാശങ്ങളുമാണ്. ഡി&പി അഡൈ്വസറി സര്‍വീസസിലെ മാനേജിങ് പാര്‍ട്ണര്‍ സന്തോഷ് എന്‍ വ്യക്തമാക്കുന്നത് പ്രകാരം, ബംഗ്ലാദേശിലെ നിരോധനം ബിസിസിഐയുടെ മൊത്തം വരുമാനത്തെയോ ബ്രോഡ്കാസ്റ്റര്‍മാര്‍ നല്‍കുന്ന

യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’; കനഗോലു പോലും പറഞ്ഞു സര്‍ക്കാരിന് വിരുദ്ധ വികാരമില്ലെന്ന്; കോണ്‍ഗ്രസിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണെന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെന്ന് മന്ത്രി വി. ശിവന്‍കുട്ടി. രാഷ്ട്രീയ പോരാട്ടം മറന്ന് യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’യായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കോടികള്‍ മുടക്കി കോണ്‍ഗ്രസ് കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു പോലും കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തിരുത്തിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ

‘കഞ്ഞി കുടിക്കാന്‍ അഭിനയിക്കുന്ന ഉരുണ്ടുപരന്ന ഒരുത്തി!’ സ്നേഹ ശ്രീകുമാറിനെതിരെ ബോഡിഷെയ്മിംഗ് പരാമര്‍ശവുമായി നര്‍ത്തകി സത്യഭാമ

ചെന്നൈ : നര്‍ത്തകി കലാമണ്ഡലം സത്യഭാമ വീണ്ടും വിവാദത്തില്‍. നടി സ്നേഹ ശ്രീകുമാറിനെ ലക്ഷ്യം വെച്ച് അവര്‍ നടത്തിയ ബോഡി ഷെയിമിങ്ങും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മുന്‍പ് ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെ സ്നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യഭാമ പുതിയ വീഡിയോയുമായി എത്തിയത്. ‘ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി’ എന്നാണ് ‘മറിമായം’ താരം കൂടിയായ സ്നേഹയെ സത്യഭാമ വിശേഷിപ്പിച്ചത്. ഓട്ടന്‍തുള്ളല്‍ കലാകാരി കൂടിയായ സ്നേഹയോട്, ‘നീ എന്ത്

മുകേഷ് ഇനി സിനിമയിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കൊല്ലത്ത് പകരക്കാരെ തേടി സിപിഎം; നടന് രാഷ്ട്രീയം മടുത്തു

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ എം. മുകേഷ് എംഎല്‍എയ്ക്ക് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുകേഷ് സിപിഎമ്മിനെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടിയുടെ കര്‍ശനമായ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും, എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നുമാണ് വിവരം. ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകള്‍ കാരണം സിനിമയില്‍ നിന്നുള്ള നല്ല അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന വിലയിരുത്തലിലാണ് അദ്ദേഹം. മുകേഷിന്റെ വ്യക്തിപരമായ താല്‍പ്പര്യത്തിന് പുറമെ,

ശ്രീലേഖയ്ക്ക് ‘റെഡ് സിഗ്നല്‍’; വട്ടിയൂര്‍ക്കാവിലും വെട്ടി ആര്‍എസ്എസ്; ‘പോടാ പുല്ലേ’ പ്രയോഗം വിനയായി; ശ്രീലേഖയെ ഒരു സീറ്റിലും മത്സരിപ്പിക്കില്ലെന്ന് ആര്‍എസ്എസ്; രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയില്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. ശ്രീലേഖയ്ക്ക് സീറ്റ് നല്‍കുന്നതിനെതിരെ ആര്‍എസ്എസ് നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സംഘപരിവാര്‍ സംഘടനകള്‍ക്കിടയിലും ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ച ശേഷം പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് നേരിട്ട് സീറ്റ് നല്‍കുന്നത് വര്‍ഷങ്ങളായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ആര്‍എസ്എസ് കരുതുന്നു. ശ്രീലേഖയെ

മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി; സംശയമുള്ളവരെ രഹസ്യമായി നിരീക്ഷിച്ചു; ‘മൊബൈല്‍ ഓഫ്’ ചെയ്ത തസ്‌കര ബുദ്ധി വെറുതെയായി; വണ്ടൂരിലെ വയോധികയുടെ സ്വര്‍ണ്ണ വളകള്‍ കവര്‍ന്നത് ചേട്ടനും അനുജനും അളിയനും; ഇത് കേരളാ പോലീസിന്റെ ബ്രില്യന്‍സ്!

മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണ വളകള്‍ മുറിച്ചെടുത്ത കേസില്‍ മൂന്ന് പേരെ പൊലീസ് അതിസമര്‍ത്ഥമായി പിടികൂടി. അമ്പലപ്പടി സ്വദേശികളായ പാലാംപറമ്പത്ത് നിധിന്‍ (30), സഹോദരന്‍ നിഖില്‍ (28), ഇരുവരുടെയും സഹോദരീ ഭര്‍ത്താവായ പടിഞ്ഞാറേ മണ്ടാവില്‍ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂര്‍ സിഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമാനതകളില്ലാത്തതും സൂക്ഷ്മവുമായ അന്വേഷണമാണ് ഈ കേസിലുണ്ടായത്. കഴിഞ്ഞ ഡിസംബര്‍ 22-നായിരുന്നു കേസിനാസ്പദമായ അക്രമവും

കെ.സി.ആറിന്റെ മകള്‍ കെ.കവിതയുടെ പുതിയ നീക്കം. ബി.ആര്‍.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു; ‘തെലങ്കാന ജാഗ്രതി’ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും

ഹൈദരാബാദ് : ബി.ആര്‍.എസ് നേതാവ് കെ. കവിത പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 2006-ല്‍ കവിത സ്ഥാപിച്ച സാംസ്‌കാരിക സംഘടനയായ ‘തെലങ്കാന ജാഗ്രതി’ ഇനി മുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2025 സെപ്റ്റംബറില്‍ ബി.ആര്‍.എസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കവിത പുതിയ പാത സ്വീകരിച്ചത്. സസ്പെന്‍ഷന് പിന്നാലെ അവര്‍ തന്റെ എം.എല്‍.സി സ്ഥാനവും രാജിവെച്ചു. 2026 ജനുവരി 5-ന് തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് അവര്‍