‘കഞ്ഞി കുടിക്കാന്‍ അഭിനയിക്കുന്ന ഉരുണ്ടുപരന്ന ഒരുത്തി!’ സ്നേഹ ശ്രീകുമാറിനെതിരെ ബോഡിഷെയ്മിംഗ് പരാമര്‍ശവുമായി നര്‍ത്തകി സത്യഭാമ

ചെന്നൈ : നര്‍ത്തകി കലാമണ്ഡലം സത്യഭാമ വീണ്ടും വിവാദത്തില്‍. നടി സ്നേഹ ശ്രീകുമാറിനെ ലക്ഷ്യം വെച്ച് അവര്‍ നടത്തിയ ബോഡി ഷെയിമിങ്ങും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മുന്‍പ് ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെ സ്നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യഭാമ പുതിയ വീഡിയോയുമായി എത്തിയത്.

‘ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി’ എന്നാണ് ‘മറിമായം’ താരം കൂടിയായ സ്നേഹയെ സത്യഭാമ വിശേഷിപ്പിച്ചത്. ഓട്ടന്‍തുള്ളല്‍ കലാകാരി കൂടിയായ സ്നേഹയോട്, ‘നീ എന്ത് തുള്ളലാണ് പഠിച്ചത്? ഡാന്‍സിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടന്‍തുള്ളല്‍ എടുത്തത്’ എന്നും സത്യഭാമ പരിഹസിച്ചു. ‘കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്’ എന്ന സത്യഭാമയുടെ പരാമര്‍ശം ഒരു കലാകാരിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്നേഹയുടെ ഭര്‍ത്താവായ ശ്രീകുമാര്‍ കൃഷ്ണന്‍ പീഡനക്കേസില്‍ പ്രതിയായ കാര്യം പരാമര്‍ശിച്ച സത്യഭാമ, ദൈവം നല്‍കിയ ശിക്ഷയാണിതെന്ന രീതിയിലും സംസാരിച്ചു.സത്യഭാമയുടെ ഈ നിലപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. സ്നേഹ ഒരു മികച്ച കലാകാരിയാണെന്നും അവരുടെ രൂപത്തെയോ ഉപജീവനത്തെയോ പരിഹസിക്കാന്‍ സത്യഭാമയ്ക്ക് അവകാശമില്ലെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സ്നേഹ ശ്രീകുമാര്‍ ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.