ജാഗ്രത: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു; വിതരണവും വില്‍പനയും തടഞ്ഞു ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്; ആ മരുന്നുകള്‍ ഇവ

കേരളത്തിൽ മരുന്നുകൾക്ക് നിരോധനം:

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഒരു കൂട്ടം മരുന്നുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഡിസംബര്‍ മാസത്തെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിക്കപ്പെട്ട മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള മരുന്ന് വ്യാപാരികളും സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളും അവ വിതരണക്കാര്‍ക്ക് (Distributors) അടിയന്തരമായി തിരികെ നല്‍കേണ്ടതാണ്. തിരിച്ചയച്ച മരുന്നുകളുടെ വിശദാംശങ്ങള്‍ അതത്

മഹാരാഷ്ട്രയില്‍ ഷിന്‍ഡെയെ വീഴ്ത്താന്‍ അവിശ്വസനീയ സഖ്യം; കോണ്‍ഗ്രസും ബിജെപിയും കൈകൊടുത്തു ; അംബെര്‍നാഥില്‍ ബിജെപിക്ക് മേയര്‍ സ്ഥാനം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കം. അംബെര്‍നാഥ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ഈ വിചിത്ര സഖ്യം രൂപീകരിച്ചത്. ‘അംബെര്‍നാഥ് വികാസ് അഘാടി’ എന്ന പേരിലാണ് കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയത്.ബിജെപിയുടെ തേജശ്രീ കരഞ്ജുലെ 32 വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപി (അജിത് പവാര്‍ വിഭാഗം) അംഗങ്ങളും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ശിവസേന ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥി

100 കോടി കൊണ്ടുപോയെന്ന് കാര്‍ഡിറക്കുന്നവരോട് പറഞ്ഞേക്ക്, വരുന്നുണ്ട് ഒറിജിനല്‍ കാര്‍ഡ്’; എകെജി സെന്ററിലെ ‘കാര്‍ഡിറക്കി’കള്‍ക്കെതിരെ സതീശന്‍; പിണറായി 16 വര്‍ഷം പിരിച്ച പണം വീട്ടില്‍ കൊണ്ടുപോയോ എന്നും ചോദ്യം; വിഡി ഓണ്‍ ഫയര്‍

തിരുവനന്തപുരം: തനിക്കെതിരെ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസിക്ക് സംഭാവനയായി ലഭിച്ച 100 കോടി രൂപ താന്‍ തട്ടിയെടുത്തു എന്ന തരത്തില്‍ എല്ലാ ദിവസവും ‘കാര്‍ഡുകള്‍’ ഇറക്കുന്നവര്‍ക്ക് വൈകാതെ തന്നെ മറുപടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന 16 വര്‍ഷവും പിരിച്ച ഫണ്ടുകളെല്ലാം അദ്ദേഹം വീട്ടില്‍ കൊണ്ടുപോവുകയായിരുന്നോ എന്ന് സതീശന്‍ ചോദിച്ചു. ‘എകെജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍ കുടുങ്ങിയത് സ്വന്തം കൈപ്പടയിലെ തിരുത്തലില്‍; 192 പവന്‍ സ്വര്‍ണത്തിന്റെ കവര്‍ച്ചാക്കഥ; പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചെന്ന അതീവ ഗുരുതരമായ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ പാളികളില്‍ വലിയൊരു ഭാഗം മോഷ്ടിക്കപ്പെട്ടുവെന്നാണ് കേസ്. പത്മകുമാറിന്റെ ഭരണകാലത്ത് നടന്ന നവീകരണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു എന്ന ആരോപണം പ്രാഥമിക പരിശോധനയില്‍ തന്നെ ശരിയാണെന്ന് വ്യക്തമായി. ഉന്നത

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിന് ജാമ്യമില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ജാമ്യാപേക്ഷ രണ്ടാമതും വിജിലന്‍സ് കോടതി തളളി

കൊല്ലം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണാഭരണം നിര്‍മ്മിച്ചതിലെ ക്രമക്കേടും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.കേസിലെ മുഖ്യപ്രതികളായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ശില്പി മുരാരി ബാബു എന്നിവരെ 14 ദിവസത്തേക്ക് കൂടി കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍

ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ വാഹനാപകടത്തില്‍ അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ വാര്‍ത്താചിത്രങ്ങളുടെ അമരക്കാരന്‍

തിരുവനന്തപുരം: പ്രമുഖ പത്ര ഫോട്ടോഗ്രാഫറും ചന്ദ്രിക ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫറുമായ കെ. ഗോപകുമാര്‍ (ഗോപന്‍ കുമാര്‍) അന്തരിച്ചു. നേമം കാരയ്ക്കാമണ്ഡപത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ മാധ്യമ മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം, തലസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രം ക്യാമറയില്‍ പകര്‍ത്തിയ പ്രഗത്ഭനായ ചിത്രകാരനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സജീവ സാന്നിധ്യമായിരുന്ന ഗോപകുമാര്‍, തന്റെ ലെന്‍സിലൂടെ ഒപ്പിയെടുത്ത രാഷ്ട്രീയ ചിത്രങ്ങളിലൂടെയും വിപുലമായ സൗഹൃദവലയത്തിലൂടെയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. മൂന്ന് പതിറ്റാണ്ടോളം ചന്ദ്രിക ദിനപ്പത്രത്തില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തിലിന് പീഡനക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും താല്ക്കാലിക ആശ്വാസം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് ജനുവരി 21 വരെ നീട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് ജനുവരി 21 വരെ ഹൈക്കോടതി തടഞ്ഞു.രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. പരാതിക്കാരിയെ കേസില്‍ കക്ഷിയായി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിക്ക് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസ് 21-ന് വീണ്ടും വാദം കേള്‍ക്കും.

ബംഗ്ലാദേശിന് ഐസിസിയുടെ പണി! ഇന്ത്യയില്‍ തന്നെ കളിക്കണം; വേദി മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല

BENGLADESH CRICKET

ദുബായ് : അടുത്ത മാസം ഇന്ത്യയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും ഐസിസി വ്യക്തമാക്കി. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യയില്‍ തന്നെ കളിക്കാന്‍ ബംഗ്ലാദേശ് തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യ ഉറപ്പാക്കുമെന്നും ഐസിസി അറിയിച്ചു. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ

തൃശൂരില്‍ നാടിനെ നടുക്കി അമ്മയുടെയും അഞ്ച് വയസ്സുകാരന്റെയും മരണം ; റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം പുറത്ത്!

തൃശൂര്‍ : അടാട്ട് അമ്പലക്കാവില്‍ അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), മകന്‍ അക്ഷയജിത്ത് എന്നിവരാണ് മരിച്ചത്.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ശില്‍പ താമസിച്ചിരുന്ന മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് മരണം നടന്നതെന്നാണ് കരുതപ്പെടുന്നത്.ഈ സമയം ശില്‍പയുടെ ഭര്‍ത്താവ് മോഹിത്തും അദ്ദേഹത്തിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. പനിയായതിനാല്‍ മോഹിത് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.

മോദിയും അമിത് ഷായും എത്താനിരിക്കെ കേരള തീരത്ത് അതീവ ജാഗ്രത; കടലില്‍ സുരക്ഷാ കവചമൊരുക്കി നാവികസേന

Modi and Amit Shah

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനം നടത്തിയ രണ്ട് തമിഴ്നാട് ട്രോളര്‍ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടിയത് സുരക്ഷാശങ്കയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരുവനന്തപുരത്ത് എത്താനിരിക്കെ, അതീവ സുരക്ഷാ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിന് ഗൗരവം കൂട്ടുന്നത്. കഴിഞ്ഞ ദിവസം നാവികസേനയുടെ കരുത്തുറ്റ പ്രകടനങ്ങള്‍ക്കും തിരുവനന്തപുരം സാക്ഷ്യം വഹിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, തീരത്ത് എത്തുന്ന അജ്ഞാത ബോട്ടുകളെയും രേഖകളില്ലാത്ത യാനങ്ങളെയും ഗൗരവത്തോടെ നിരീക്ഷിക്കാനാണ് സുരക്ഷാ ഏജന്‍സികളുടെ തീരുമാനം. വിഴിഞ്ഞം