ശാസ്തമംഗലത്തെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ വി.കെ പ്രശാന്ത്; പുതിയ ഓഫീസ് മരുതൻകുഴിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഉയർത്തിയ എം എൽ എ ഓഫീസ് പ്രശ്നത്തിൽ എം എൽ എ വി കെ പ്രശാന്തിനൊപ്പം നിന്ന മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരെയും സൈബർ സഖാക്കളെയും പെരുവഴിയിലാക്കി പ്രശാന്ത് കളം മാറി. ശാസ്തമംഗലത്ത് തിരുവനന്തപുരം നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എം എൽ എയുടെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു. ശാസ്തമംഗലത്തിനടുത്ത് മരുതൻ കുഴിയിലാണ് ഇനി എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുക.പ്രശാന്തിന്റെ വട്ടിയുർക്കാവ് നിയമസഭാ

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍ക്ക് അപ്പുറം സമുദായ നേതാക്കളുടെ ഇടയില്‍ തന്റെ സ്വാധീനം ഉറപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി സുഗമമാക്കാന്‍ സതീശന്‍; കെസി-തരൂര്‍ വെല്ലുവിളികളെ മറികടക്കാന്‍ ‘ഗ്രൗണ്ട് ലെവല്‍’ ഓപ്പറേഷന്‍; സീറോ മലബാര്‍ സഭയെ കൈയ്യിലെടുത്ത് വിഡി; ആ രഹസ്യ സന്ദര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം ഇങ്ങനെ

കൊച്ചി: സീറോ മലബാര്‍ സഭയുടെ നിര്‍ണ്ണായകമായ സിനഡ് സമ്മേളനം കൊച്ചിയില്‍ പുരോഗമിക്കവേ, സഭ ആസ്ഥാനത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി അതീവ രഹസ്യമായി എത്തിയ അദ്ദേഹം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ള ഉന്നത സഭാ നേതാക്കളുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. സിനഡ് സമ്മേളനത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കാറില്ലെന്ന കീഴ്വഴക്കം നിലനില്‍ക്കെ നടത്തിയ ഈ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ അത്താഴ വിരുന്നും

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്റെ ‘കുറ്റപത്രം’; ദിലീപിന്റെ മോചനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; ജഡ്ജി സംശയനിഴലില്‍, വിധി പക്ഷപാതപരം; ദിലീപിനെ വെറുതെവിട്ടതിനെതിരെ ആഞ്ഞടിച്ച് പ്രോസിക്യൂഷന്‍ ഡിജി

നടിയെ ആക്രമിച്ച കേസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. വിചാരണ കോടതി ജഡ്ജിയുടെ നിഷ്പക്ഷതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഞെട്ടിക്കുന്ന നിയമോപദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ജഡ്ജി സംശയനിഴലിലാണെന്നും അതുകൊണ്ടുതന്നെ വിധി പറയാന്‍ ജഡ്ജിക്ക് അവകാശമില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമര്‍ശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ജഡ്ജിയുടെ പങ്ക് അന്വേഷണ പരിധിയിലാണെന്നിരിക്കെ പുറപ്പെടുവിച്ച വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം 14-ന്; ദര്‍ശനത്തിനായി ബാര്‍കോഡുളള പാസുകള്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലക്ഷദീപം ജനുവരി 14-ന് നടക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാന ഘട്ടമായ ഏഴാം മുറയുടെ ജപം ഇന്നലെ ആരംഭിച്ചതോടെ അനന്തപുരി ലക്ഷദീപം ദര്‍ശിക്കാനായുളള കാത്തിരിപ്പിലാണ്. ജനുവരി 14-ന് ലക്ഷദീപത്തോടുകൂടി മകരശീവേലി നടക്കും. വൈകിട്ട് 5 മണി മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. ലക്ഷദീപത്തിന്റെ ഭാഗമായുള്ള മാര്‍കഴി കളഭാഭിഷേകം ഇന്നു മുതല്‍ 14 വരെ നടക്കും.ജനുവരി 13-ന് ലക്ഷദീപത്തിന്റെ ട്രയല്‍ റണ്‍ നടക്കും. 15, 16 തീയതികളിലും ദീപാലങ്കാരം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക്

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദേശ പണം സ്വീകരിച്ചെന്ന് ഗുരുതര കണ്ടെത്തല്‍.

ന്യൂഡല്‍ഹി : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗ്, ഭാര്യ ജ്യോതി അവസ്തി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും വിരുദ്ധമായി വിദേശ ഫണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. ഹര്‍ജീത് സിംഗും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ‘സതത് സമ്പദ’ എന്ന ജൈവ ഉല്‍പ്പന്ന വിപണന കമ്പനിയിലേക്ക് 5.3 കോടി രൂപ വിദേശത്തുനിന്ന് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ എത്തിയതായി ഇ.ഡി ആരോപിക്കുന്നു.

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും കൈക്കലാക്കിയത് 7 ലക്ഷത്തിന്റെ സ്വര്‍ണം! പത്തനംതിട്ട സ്വദേശിനി സുജാത പിടിയില്‍; മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു

ഇടുക്കി : മുട്ടത്ത് വീട്ടുജോലിക്കെത്തിയ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പ്രക്കാനം സ്വദേശിനി സുജാത ആണ് മുട്ടം പോലീസിന്റെ പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 25-നാണ് സംഭവം. രാജേഷിന്റെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു സുജാത. ജോലിക്കിടെ തക്കം നോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ കൈക്കലാക്കുകയായിരുന്നു. മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സുജാത. പരാതിയെത്തുടര്‍ന്ന് മുട്ടം എസ്.ഐമാരായ റോയ്

ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ 2025 നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം, റിലയന്‍സ് ജിയോക്ക് വമ്പന്‍ നേട്ടം. കഴിഞ്ഞ നവംബറില്‍ 12 ലക്ഷം പുതിയ സജീവ ഉപഭോക്താക്കളെ കൂടി ചേര്‍ത്തതോടെ വിപണിയില്‍ ജിയോയുടെ ആധിപത്യം തുടരുകയാണ്. നവംബറില്‍ ജിയോ 12 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. ഇതോടെ തുടര്‍ച്ചയായ ഒന്‍പതാം മാസവും എയര്‍ടെല്ലിനെക്കാള്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ മുന്നിലെത്തി. ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും (34 ലക്ഷം കുറഞ്ഞു), വളര്‍ച്ച രേഖപ്പെടുത്തിയ

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള്‍ മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്‌പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലാകാന്‍ സാധ്യത. സ്വര്‍ണം പൂശാനെന്ന വ്യാജേന അതീവ രഹസ്യമായി ശില്പങ്ങള്‍ കടത്തിയതില്‍ പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. രണ്ടാഴ്ച മുമ്പ് നടന്ന മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്തിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. 2019-ല്‍ ശബരിമലയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025-ല്‍ ദ്വാരപാലക ശില്പങ്ങള്‍ കടത്തിയതെന്നാണ് വിലയിരുത്തല്‍. കോടതി

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ച വലിയ ശാസ്ത്രജ്ഞന്റെ വിയോഗം പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടം; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; വിടവാങ്ങിയത് പ്രകൃതിയുടെ ജനപക്ഷ പോരാളി

  പൂനെ: ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വഴികാട്ടിയും വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗില്‍ മരണവിവരം സ്ഥിരീകരിച്ചു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ പ്രകൃതിസ്‌നേഹികള്‍ക്ക് എന്നും ആവേശമാണ്. ദുരന്തങ്ങള്‍ പ്രവചിച്ച ശാസ്ത്രജ്ഞന്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അധ്യക്ഷനായിരിക്കെ 2011-ല്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ രേഖയാണ്.

ചരിത്രം കുറിക്കാന്‍ നിര്‍മല സീതാരാമന്‍! തുടര്‍ച്ചയായി ഒന്‍പതാം തവണ കേന്ദ്രബജറ്റ് അവതരിപ്പിക്കും ; ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച

ന്യൂഡല്‍ഹി : 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റിയാണ് ബജറ്റ് സമ്മേളന തീയതികള്‍ക്ക് അംഗീകാരം നല്‍കിയത്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച (ഫെബ്രുവരി 1) കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇത്തവണയുണ്ട്. 2025-ല്‍ ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. കൂടാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ രണ്ട് വലിയ ചരിത്രനേട്ടങ്ങളും സ്വന്തമാക്കും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ്