ചരിത്രം കുറിക്കാന്‍ നിര്‍മല സീതാരാമന്‍! തുടര്‍ച്ചയായി ഒന്‍പതാം തവണ കേന്ദ്രബജറ്റ് അവതരിപ്പിക്കും ; ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച

ന്യൂഡല്‍ഹി : 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റിയാണ് ബജറ്റ് സമ്മേളന തീയതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ചരിത്രത്തിലാദ്യമായി ഞായറാഴ്ച (ഫെബ്രുവരി 1) കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇത്തവണയുണ്ട്. 2025-ല്‍ ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. കൂടാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ രണ്ട് വലിയ ചരിത്രനേട്ടങ്ങളും സ്വന്തമാക്കും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മ്മല.

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ (10 തവണ) റെക്കോര്‍ഡിന് തൊട്ടുപിന്നില്‍ നിര്‍മല സീതാരാമന്‍ എത്തും. പി. ചിദംബരം ഒന്‍പത് തവണയും പ്രണബ് മുഖര്‍ജി എട്ട് തവണയും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

ബജറ്റ് സമ്മേളനം ജനുവരി 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. ജനുവരി 29 ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി അവസാന വാരത്തില്‍ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.