കേരള നിയമസഭ സമ്മേളനം 20-ന് തുടങ്ങും; ബജറ്റ് ജനുവരി 29-ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന് ജനുവരി 20-ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിലാണ് നിര്‍ണ്ണായകമായ 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ച സമ്മേളന കലണ്ടറിലെ സഭയുടെ സമയക്രമം പ്രകാരം സഭാസമ്മേളനം ജനുവരി 20-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങി. ജനുവരി 29-ന് 2026-27 വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും.

നന്ദി പ്രമേയം ജനുവരി 22, 27, 28 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന്മേല്‍ ചര്‍ച്ച നടക്കും.ഫെബ്രുവരി 2, 3, 4 തീയതികളില്‍ ബജറ്റിന്മേല്‍ പൊതുചര്‍ച്ച.ഫെബ്രുവരി 6 മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും. തുടര്‍ന്ന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള 13 ദിവസങ്ങളിലായി ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കും. മാര്‍ച്ച് 26-ഓടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയും.

പതിനഞ്ചാം നിയമസഭ ഇതുവരെയുള്ള 15 സെഷനുകളിലായി ആകെ 182 ദിവസം സഭ സമ്മേളിച്ചു. ഇതിനകം 158 ബില്ലുകള്‍ പാസ്സാക്കി കഴിഞ്ഞു. 14 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലാണെന്നും വിജ്ഞാപനം ചെയ്ത നാല് ബില്ലുകള്‍ കൂടി സഭ പരിഗണിക്കാനുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.