ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. 2026-ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ആര്.എന്‍. രവി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തോട് അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.
തമിഴ്നാട് നിയമസഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളനം ആരംഭിക്കുമ്പോള്‍ തമിഴ് തായ് വാഴ്ത്തും സമാപനത്തില്‍ ദേശീയഗാനവുമാണ് ആലപിക്കാറുള്ളത്.എന്നാല്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അപ്പാവു ഇത് നിരസിച്ചു.
തന്റെ പ്രസംഗം തടസ്സപ്പെടുത്തിയെന്നും മൈക്ക് ഓഫ് ചെയ്തെന്നും ആരോപിച്ച് ഗവര്‍ണര്‍ സഭ വിട്ടു. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുണ്ടെന്നും രാജ്ഭവന് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു
ഗവര്‍ണര്‍ ഇറങ്ങിപ്പോയെങ്കിലും ഭരണഘടനാപരമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചതായി കണക്കാക്കുമെന്ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ഗവര്‍ണറുടെ നടപടി സഭയുടെ അന്തസ്സിന് ചേരാത്തതാണെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.


ഖമനേയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.





