മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ (80) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ അവതാർ ഗില്ലാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
1970-കളിൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഭരത് കപൂർ, ബോളിവുഡിലെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം ബിഗ് സ്ക്രീനിലെത്തിച്ചു.റാം ബൽറാം ,ലവ് സ്റ്റോറി ,ബാസാർ,ഗുലാമി ആഖരി രാസ്ത,സത്യമേവ ജയതേ
സിനിമകൾക്കപ്പുറം ടെലിവിഷൻ പരമ്പരകളിലും ഭരത് കപൂർ സജീവ സാന്നിധ്യമായിരുന്നു. ‘ക്യാമ്പസ്’, ‘പരമ്പര’, ‘രാഹത്ത്’, ‘സാൻസ്’, ‘അമാനത്’, ‘താര’, ‘ചുനൗട്ടി’, ‘കഹാനി ചന്ദ്രകാന്താ കി’ തുടങ്ങി നിരവധി സീരിയലുകളിൽ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡിഎംകെ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ലീമ റോസ്; ലാൽഗുഡിയിൽ എഐഎഡിഎംകെയുടെ വജ്രായുധം





