ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന് ചരിത്രവിജയം; 99.93% വോട്ടുകൾ നേടി ഭരണത്തുടർച്ച

ഉത്തര കൊറിയ: ഉത്തര കൊറിയയിൽ കഴിഞ്ഞ മാർച്ച് 15-ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും ചേർന്ന് ചരിത്രവിജയം കുറിച്ചു. ആകെ റിപ്പോർട്ട് ചെയ്ത പോളിംഗിൽ 99.93 ശതമാനം വോട്ടുകൾ നേടിയാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരം ഉറപ്പിച്ചത്.

സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ ആകെയുള്ള 687 സീറ്റുകളിലും ഇത്തവണ കിമ്മിന്റെ പാർട്ടി വിജയിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ച ഈ തിരഞ്ഞെടുപ്പ്, 15-ാം സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു.

പുതിയ നേതൃസ്ഥാനങ്ങൾ നിശ്ചയിക്കുന്നതിനും നിർണ്ണായകമായ ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യുന്നതിനുമായി ഈ സമ്മേളനം ഉടൻ ചേരുമെന്നാണ് വിവരം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിനുള്ളിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ നടന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ 70 ശതമാനത്തിലധികം പേരും പുതുമുഖങ്ങളാണ്, ഇത് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ വലിയ മാറ്റങ്ങളുടെ സൂചന നൽകുന്നു. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ-ജോങ്, വിദേശകാര്യമന്ത്രി ചോ സൺ-ഹുയി, കിമ്മിന്റെ വിശ്വസ്തനായ ജോ യോങ്-വോൺ എന്നിവരും പുതിയ ജനപ്രതിനിധികളുടെ പട്ടികയിലുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.