കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുത്തൻ പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരെ ആകർഷിക്കുന്നതിനായി ‘മധുരമുള്ള വോട്ട്’ എന്ന പേരിൽ ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെത്തുന്ന യുവ വോട്ടർമാർക്കായിരിക്കും കമ്മീഷൻ മധുരം നൽകുക. ഇത് സംബന്ധിച്ച കർശന നിർദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിക്കഴിഞ്ഞു.

സംസ്ഥാനത്തെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്നതിൽ ഇത്തവണത്തെ കന്നി വോട്ടർമാർ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പുറത്തുവിട്ട അന്തിമ വോട്ടർപട്ടിക പ്രകാരം 4,66,408 കന്നി വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ പോകുന്നത്. ഈ വലിയൊരു വോട്ട് ബാങ്കിനെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാനാണ് കമ്മീഷൻ ഇത്തരം വ്യത്യസ്തമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

ജെൻസി വോട്ടർമാരുടെ താല്പര്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് പുറമെയാണ് നേരിട്ടുള്ള ഈ മധുര വിതരണം. ഏപ്രിൽ ഒൻപതിനാണ് കേരളം വിധിയെഴുതുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നതിൽ ഇത്തവണത്തെ യുവ വോട്ടർമാരുടെ നിലപാട് ഇരുമുന്നണികൾക്കും എൻഡിഎയ്ക്കും ഒരുപോലെ പ്രധാനമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.