സർക്കാരിന്റെ അലംഭാവം; തിരുവനന്തപുരത്തെ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് നഷ്ടമാകുമോ? ഫയൽ ചുവപ്പുനാടയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അലംഭാവം; കാസർഗോഡ് ആസ്ഥാനമായുള്ള കേന്ദ്ര സർവകലാശാലയുടെ തലസ്ഥാനത്തെ ക്യാമ്പസ് നഷ്ടപ്പെടുത്തു മെന്ന് ആശങ്ക.
 കേന്ദ്ര സർവകലാശാലയ്ക്ക് തലസ്ഥാനനഗരമെന്ന പരിഗണനയിൽ തിരുവനന്തപുരത്ത് ഒരു സ്ഥിരം ക്യാമ്പസ്‌ ആരംഭിക്കുന്നതിന് നീക്കമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി ഇതിനായി അനുവദിക്കാനുള്ള ഫയൽ കഴിഞ്ഞ ഒരു വർഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ തടഞ്ഞു വെച്ചിരിക്കുതാണ് ക്യാമ്പസ്‌ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സ്ഥിരം ക്യാമ്പസിന് വേണ്ടി  അണ്ടൂർക്കോണത്ത്  അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന്  നൽകാൻ റവന്യൂ വകുപ്പ് തയ്യാറായിരുന്നു. സംസ്ഥാന ഭക്ഷ്യ മന്ത്രി  ജി. ആർ.  അനിലിന്റെ  നെടുമങ്ങാട്  മണ്ഡലത്തിൽപ്പെടുന്നതാണ്ഈ  സ്ഥലം.
എന്നാൽ റവന്യു വകുപ്പിന്റെ ശിപാർശയോടെ  ധനവകുപ്പിന് അയച്ച ഫയൽ  അവിടെനിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  അഭിപ്രായം തേടി അവിടേയ്ക്ക് അയച്ചു. ക്യാമ്പസിന് ഭൂമി അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നിരിക്കെ ധനവകുപ്പ് ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് അയച്ചത് എന്തിനെന്ന് വ്യക്തമല്ല.
 തലസ്ഥാന നഗരം എന്ന നിലയിൽ കേന്ദ്ര സർവകലാശാലയുടെ ഒരു ക്യാമ്പസ് ഇപ്പോൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്. 2014 ലാണ്  ഈ താൽകാലിക ക്യാമ്പസ്‌  പ്രവർത്തനം ആരംഭിച്ചത്. പ്രതിമാസം 15 ലക്ഷം രൂപ വാടക നൽകിയാണ് ഈ ക്യാമ്പസ്‌ പ്രവർത്തിച്ചു വരുന്നത്.
ഇവിടുത്തെ സൗകര്യക്കുറവ് മൂലം  നാലുവർഷ ബിരുദ കോഴ്സിൽ ഒരു വിഷയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ കോഴ്‌സുകൾ  ആരംഭിക്കുക എന്നതായിരുന്നു സ്ഥിരം ക്യാമ്പസിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിലൂടെ സർവകലാശാല ലക്ഷ്യമിട്ടിരുന്നത്. സ്ഥിരം ക്യാമ്പസിനുള്ള ഭൂമി ലഭിക്കുവാൻ വൈകുകയാണെങ്കിൽ തലസ്ഥാനത്തെ ക്യാമ്പസ്  ഉപേക്ഷിക്കാൻ കേന്ദ്ര സർവ്വകലാശാല നിർബന്ധിതമാവും. ഇക്കാര്യം  കേന്ദ്ര സർവ്വകലാശാല സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സർവ്വകലാശാലയുടെ അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ആധുനിക പഠന ഗവേഷണ കോഴ്‌സുകൾ ആരംഭിക്കുന്നതിനും പുതിയ സ്ഥിരം ക്യാമ്പസ്  വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി യിരുന്നു. 2024ലെ ഈ കത്തിൽ ഇതുവരെ അനുകൂല നടപടി ഉണ്ടായി ല്ലെന്നുമാത്രം.
കേന്ദ്ര സർവകലാശാലയ്ക്ക് തലസ്ഥാനത്ത്  സ്ഥിരം ക്യാമ്പസ് ആരംഭിക്കുന്നതിനാവശ്യമായ ഭൂമി  അനുവദിക്കാനുള്ള കാലതാമസം  ഒഴിവാക്കാൻ അടിയന്തിര നടപടി സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പട്ടം ടി കെ ദിവാകരൻ റോഡിലാണ് കേന്ദ്ര സർവകലാശാലയുടെ തിരുവനന്തപുരത്തെ താൽക്കാലിക ക്യാമ്പസ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.