തിരുവനന്തപുരം: നെടുമങ്ങാട് ചന്തയിൽ യുവാക്കളെ ആക്രമിച്ച മൂന്നങ്ങ അക്രമി സംഘം പോലീസിന്റെ പിടിയിലായി. സംഘത്തിൽ കൊലക്കേസ് പ്രതിയുമുണ്ട്.
നെടുമങ്ങാട് കൊല്ലംകാവ് കാളിക്കോണത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അമൽ (27),നെടുമങ്ങാട് മഞ്ച നാരകത്തിൻ പൊയ്ക പുത്തൻവീട്ടിൽ അംജിത്ത് (28 ),നെടുമങ്ങാട് അയണിമൂട് അൻസി മൻസിലിൽ അൻസർ (28 )എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം സജിത്ത് അൻഷാദ് ഷെമീം എന്നിവർക്കാണ് പ്രതികളുടെയും സംഘത്തിന്റെയും മർദ്ദനമേറ്റത്. തടി കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിന്റെ കൈക്ക് പൊട്ടലുണ്ട് അൻഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഷമീമിനും പരിക്കുണ്ട്, അറസ്റ്റിലായ അൻസാറിന്റെ പേരിൽ കൊലപാതക കേസുകൾ ഉൾപ്പെടെ നെടുമങ്ങാട് ആര്യനാട് സ്റ്റേഷനുകളിൽ ഒമ്പതോളം കേസുകൾ ഉണ്ട്, മറ്റു പ്രതികളുടെ പേരിലും ഒട്ടേറെ കേസുകൾ നിലവിലുണ്ട്.
നെടുമങ്ങാട് എസ് എച്ച് ഒ പി കെ മോഹിത്ത്,എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവല്ലയിൽ നടുക്കുന്ന ക്രൂരത! ഗുണ്ടാ പിരിവ് നൽകിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ‘മരണ സുബിനും’ സംഘവും; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി





