ആലുവയിൽ വൻ കഞ്ചാവ് വേട്ട ; രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത് 35 കിലോ ; 7 പേർ അറസ്റ്റിൽ

കൊച്ചി : ആലുവയിൽ രണ്ടിടങ്ങളിലായ് വൻ കഞ്ചാവ് വേട്ട. 35 കിലോഗ്രാം കഞ്ചാവുമായി  മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് പോലീസിന്റെ  പിടിയിലായത്.  ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടു കരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഓട്ടോയിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25) , ബാപ്പി വിശ്വാസ് (28) , മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Hunt

ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. അങ്കമാലിയിൽ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്. ഇവർ ഓട്ടോ ഡ്രൈവർ ആസാദിനാണ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. കിലോയ്‌ക്ക് 18000 രൂപ നിരക്കിലാണ് ആസാദിന് നൽകിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്തു വച്ച് പത്ത് കിലോ കഞ്ചാവും കൂടി പിടികൂടിയത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, ഡി.വൈ.എസ്.പിമാരായ ജെ.ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വി.ആർ വിഷ്ണു, കെ.കെ സജീഷ്, ടി. അനൂപ്, ബിജു എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, ബിനു, സീനിയർ സി.പി.ഒമാരായ ടി.എ  അഫ്സൽ, ബെന്നി ഐസക്ക് , സി പി ഒ മാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,വി.എ അഫ്സൽ, സിറാജുദ്ദീൻ,  അരവിന്ദ് വിജയൻ , ഗസ്നി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ  ജില്ലയിൽ പോലീസ് പിടികൂടിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.