തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. വില്പനയ്ക്കു കൊണ്ട് വന്ന കഞ്ചാവിന്റെ വൻ ശേഖരം നഗര ഹൃദയത്തിലെ പാപ്പനം കൂടെ നിന്നാണ് പിടികൂടിയത്. വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് കരകുളം സ്വദേശി അഫ്സൽ എന്നയാൾ ഇതുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിന്റെ പിടിയിലുണ്ട്.കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തമിഴ് നാട്ടിലെ കന്യാകുമാരി യിൽ നിന്നും പാറശ്ശാല വഴി നഗരത്തിലേയ്ക്കു കൊണ്ട് വരികയായിരുന്നു കഞ്ചാവ്. ആന്ധ്രയിൽ നിന്നാണ് ഇത് തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നത് എന്ന് പോലീസ് സംശയിക്കുന്നു. ഞായറാഴ്ച വൈകിട്ട് മുതൽ പാപ്പനംകോട് ഈ ഇന്നോവ കാർ കിടക്കുന്നുണ്ടായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കഞ്ചാവ് ഉണ്ടെന്ന് രഹസ്യ വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് പോലീസും ഡാൻസാഫ് സംഘവും സ്ഥലത്തെത്തി വാഹനം പുറമെ നിന്നു പരിശോധിച്ചു. കാറിനുള്ളിൽ കഞ്ചാവുണ്ടെന്നു ബോധ്യം വന്നെങ്കിലും കാർ കസ്റ്റഡിയിൽ എടുക്കാതെ കാർ എടുക്കാൻ വരുന്ന ആളെ പിടിക്കാനായി കെണി ഒരുക്കി പോലീസ് കാത്തുനിൽ ക്കുകയായിരുന്നു.
കാർ എടുക്കാൻ അഫ്സൽ എത്തിയതോടെ പോലീസ് പിടി കൂടുകയായിരുന്നു. ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യാൻ പറ്റുന്ന തരത്തിൽലാ യിരുന്നു കഞ്ചാവ് കാറിൽ സൂക്ഷിച്ചിരുന്നത്.
സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു. സിറ്റി നർക്കോർട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേത്രത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്. അഫ്സൽ നേരത്തെയും സമാന സ്വഭാവത്തിലുള്ള ചില കേസുകളിൽ പ്രതിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ അടുത്തകാലത്തു നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിവാഹവാർഷിക ആഘോഷത്തിനിടെ മദ്യപാനം; തർക്കത്തിനിടെ അച്ഛനെ അടിച്ചുകൊലപ്പെടുത്തി മകൻ





