കൊല്ലം: മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുടെ വൻശേഖരവുമായി യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിൽ. കൊല്ലം പട്ടത്താനം മൈത്രി നഗർ 23 ശാന്ത ഭവനത്തിൽ വിഷ്ണുലാൽ (32) ആണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. കൊറിയർ വഴി ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് സംഘം നടത്തിയ നീക്കത്തിലൂടെയാണ് ഇയാൾ വലയിലായത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വിഷ്ണുലാൽ. ഇയാൾ ഇൻഡോറിൽ നിന്നും കൊല്ലം ഓലയിൽ കടവിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പാഴ്സൽ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് വലയൊരുക്കി.സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസിൽ കൊല്ലം കടപ്പാക്കടയിൽ എത്തിയ ഇയാളെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഓലയിൽ കടവിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തിന്റെ വീട്ടിൽ എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പരിശോധന നടത്തിയതിൽ പാഴ്സൽ വന്നതായി കണ്ടെത്തുകയും തുടർന്ന് 101.07 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തു. എസ്.ഐ മാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാറിലും ഹോട്ടൽ മുറിയിലും മയക്കുമരുന്ന് ശേഖരം; കൊച്ചിയിൽ യുവാവ് എക്സൈസ് പിടിയിൽ





