അലിഗഡ്: അലിഗഡ് മുസ്ലിം സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ സർവകലാശാല സെക്യൂരിറ്റി വിഭാഗവും പ്രാദേശിക പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വെടിയുണ്ടകളും വ്യാജ കറൻസിയും ഉൾപ്പെടെയുള്ള ആക്ഷേപകരമായ വസ്തുക്കൾ പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയിലെ സർ സിയാവുദ്ദീൻ ഹാളിലെ ഒരു മുറിയിൽ ബുധനാഴ്ച വൈകുന്നേരമാണ് റെയ്ഡ് നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരിശോധനയിൽ 32 ബോർ പിസ്റ്റളിന്റെ വെടിയുണ്ടകൾ, 12 ബോർ തോക്കിന്റെ നാല് തിരകൾ, വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ, എട്ട് മൊബൈൽ ഫോണുകൾ, തോക്കിന്റെ മാഗസിൻ കവർ എന്നിവയാണ് കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച എഎംയു പ്രോക്ടർ നവീദ് ഖാൻ, ഷെവാജ് എന്ന വ്യക്തി ഈ മുറിയിൽ അനധികൃതമായി താമസിച്ചു വരികയായിരുന്നുവെന്ന് വ്യക്തമാക്കി. മാസങ്ങളായി യഥാർത്ഥ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കിയാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്.
കൈക്കൂലി കേസ്: മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം തടവും പിഴയും
അലിഗഡിലെ സിവിൽ ലൈൻസ് മേഖലയിൽ തിങ്കളാഴ്ച വെടിവയ്പ്പ് നടന്നിരിന്നു. ഇ സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് ഈ ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷെവാജിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും ഇതിനെത്തുടർന്നാണ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കടയ്ക്കലില്‍ പ്രവാസി ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അഞ്ചുമുക്ക് സ്വദേശികളായ സുഗതന്റേയും ലതയുടേയും മരണകാരണം അവ്യക്തം





