തിരുവനന്തപുരം: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ലക്ഷ്യമിട്ട് കേരളാ പൊലീസ് സൈബർ വിംഗിന്റെ നേതൃത്വത്തിൽ വിപുലമായ ‘സ്പെഷ്യൽ ഡ്രൈവ്’ ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ 34,000ത്തോളം ഫോണുകൾ ട്രാക്ക് ചെയ്തതായാണ് റിപ്പോർട്ട്. സൈബർ വിംഗ് എസ്.പിയുടെ നിർദ്ദേശപ്രകാരം, ട്രാക്കിലായ ഫോണുകളുടെ ഉടമകൾക്ക് ഇന്ന് മുതൽ ഔദ്യോഗികമായി സന്ദേശങ്ങൾ അയച്ചുതുടങ്ങി.
സന്ദേശം ലഭിക്കുന്നവർ ഫോൺ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആദ്യം പരാതി നൽകിയ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ട്രാക്ക് ചെയ്ത ഫോണുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല ഫോണുകളും മറ്റുള്ളവർ നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നും സൈബർ വിംഗ് കണ്ടെത്തി.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 1,200ഓളം ഫോണുകൾ ഇതിനോടകം ട്രാക്ക് ചെയ്യാൻ പോലീസിന് സാധിച്ചു. നഷ്ടപ്പെട്ട ഫോണുകളുടെ ഐ.എം.ഇ.ഐ (IMEI) നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇത്രയും വലിയ വിജയത്തിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഫോണുകൾ ഉടമകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ മുഖ്യാതിഥിയായി കമൽഹാസൻ : കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിന്


വെളളാപ്പളളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി! വെളളാപ്പളളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു





