മലപ്പുറം :എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. . മാധ്യമപ്രവര്‍ത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ചതിനും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ആണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.വെള്ളാപ്പള്ളി നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി പൊതുസമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനും കലാപത്തിന് ആഹ്വാനം ചെയ്യാനും ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ സുനന്ദ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ വെള്ളാപ്പള്ളിക്കെതിരെ ഫേസ്ബുക്കിലൂടെ അതിരൂക്ഷമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി പണവും അവാര്‍ഡും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചാണ് വെള്ളാപ്പള്ളിക്കെതിരെ ഹാരിസ് രംഗത്തെത്തിയത്.
വീണാ ജോർജിന്റേത് ‘മെഗാ സീരിയൽ’ അഭിനയം! കയ്യിലെ പരിക്ക് പഴയത്; റെയിൽവേ പോലീസിന് തെളിവ് കിട്ടിയില്ല; ആരോപണങ്ങൾ തള്ളി വി.ഡി. സതീശൻ
വെള്ളാപ്പള്ളി വിഷയം എല്‍ഡിഎഫിലും വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.വെള്ളാപ്പള്ളിയെപ്പോലൊരു വര്‍ഗീയവാദിയെ കൂട്ടുപിടിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിനോയ് വിശ്വം ആരോപിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളിയെ പൂര്‍ണ്ണമായും തള്ളാതെ മിതമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി പദത്തിനായി തെരുവ് യുദ്ധം; സതീശനായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് കെപിസിസി; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ഉണ്ണിത്താന്; ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ കീറല്‍ വിവാദമാകുന്നു




