ടെഹ്റാൻ: അതിരൂക്ഷമായ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ, രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി. ഒരു കോടി (10 മില്യൺ) റിയാൽ മൂല്യമുള്ള നോട്ടുകളാണ് സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ വിപണിയിലിറക്കിയത്. നോട്ടിലെ അക്കങ്ങൾ വലുതാണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ മൂല്യം കുറവാണെന്നതാണ് യാഥാർത്ഥ്യം.
ഒരു കോടി റിയാൽ എന്നത് ഏകദേശം 650 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. നിലവിൽ യുഎസ്-ഇസ്രായേൽ തർക്കങ്ങളും ഉപരോധങ്ങളും കാരണം ഇറാന്റെ സാമ്പത്തിക മേഖല വൻ തകർച്ചയെയാണ് നേരിടുന്നത്.
രാജ്യത്ത് അനുഭവപ്പെടുന്ന കറൻസി ക്ഷാമം പരിഹരിക്കാനും ദൈനംദിന ഇടപാടുകൾ സുഗമമാക്കാനുമാണ് ഈ നടപടിയെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കുന്നു. സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ചെറിയ സാധനങ്ങൾ വാങ്ങാൻ പോലും വലിയ കെട്ട് നോട്ടുകൾ കൊണ്ടുപോകേണ്ട അവസ്ഥയിലാണ് നിലവിൽ ഇറാനിലെ ജനങ്ങൾ.
ഇത് ഒഴിവാക്കാൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ സഹായിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. പിങ്ക് നിറത്തിലുള്ള ഈ പുതിയ നോട്ടിൽ മുൻവശത്തു ഇറാനിലെ ചരിത്രപ്രസിദ്ധമായ യസ്ദിലെ ജാമി മസ്ജിദും, പിൻഭാഗം 2,500 വർഷം പഴക്കമുള്ള ആർഗ്-ഇ ബാം എന്ന പുരാതന കോട്ടയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറക്കിയ 50 ലക്ഷം റിയാൽ നോട്ടിനെ മറികടന്നാണ് ഇപ്പോൾ ഒരു കോടിയുടെ നോട്ട് എത്തിയിരിക്കുന്നത്.


യുഎഇയിൽ വ്യാജപ്രചാരണം നടത്തിയ 10 പേർ പിടിയിൽ; അടിയന്തര വിചാരണയ്ക്ക് ഉത്തരവ്
നാറ്റോയില്‍ കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ്; വഴങ്ങി സഖ്യകക്ഷികള്‍; ‘ഇത് താങ്കളുടെ വിജയം’ എന്ന് മാര്‍ക്ക് റുട്ടെ; നാറ്റോ വിടുമെന്ന് ട്രംപിന്റെ ഭീഷണി; ആശങ്കയില്‍ ലോകരാജ്യങ്ങള്‍




