തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ പ്രിയദര്‍ശന്റെ പേരും ഉള്‍പ്പെട്ടതായാണ് വിവരം. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാകും ജനവിധി തേടുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളെ മുന്‍നിര്‍ത്തി കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ ‘വിസ്മയ’ പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രിയദര്‍ശന്റെ പേര് സജീവമായി പരിഗണിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ കലാകാരന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ബിജെപി വിലയിരുത്തുന്നു. സിനിമയ്ക്ക് പുറമെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെയും ബിജെപി വേദികളില്‍ പ്രിയദര്‍ശന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടുപ്പ് ഗോദയിലേക്കോ അദ്ദേഹം എത്തുന്നത് ഇതാദ്യമായാകും. വാര്‍ത്തകളോട് പ്രിയദര്‍ശന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ബിജെപി വൃത്തങ്ങള്‍ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്.
താരപ്പൊലിമയുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കി തിരുവനന്തപുരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. പ്രിയദര്‍ശന്‍ കൂടി എത്തുന്നതോടെ തലസ്ഥാന നഗരിയിലെ പോരാട്ടം പ്രവചനാതീതമാകും. സംഘപരിവാര്‍ ചാനലായ ജനം ടിവിയുടെ ചെയര്‍മാന്‍ പദവിയും പ്രിയന്‍ വഹിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തായ ജി സുരേഷ് കുമാറിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. പ്രിയദര്‍ശന്‍ മത്സരത്തിന് ഇറങ്ങിയാല്‍ മോഹന്‍ലാല്‍ പ്രചരണത്തിന് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. മോഹന്‍ലാലിനെ വിജയനായകനാക്കി മാറ്റിയതില്‍ പ്രിയദര്‍ശന്‍ എന്ന കൂട്ടുകാരന്റെ പങ്കു വലുതയാണ്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ജോഡി. മോഹന്‍ലാലിനെ ‘സൂപ്പര്‍താര’ പദവിയിലേക്കും ‘വിജയനായക’നായും ഉയര്‍ത്തുന്നതില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനും സുഹൃത്തും വഹിച്ച പങ്ക് വാക്കുകള്‍ക്ക് അപ്പുറമാണ്. പൂജപ്പുരയിലെ ആ പഴയ സൗഹൃദം ഇന്നും ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. നേരത്തെ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച് പ്രചരണത്തിന് ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി സുഹൃത്തിനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു അന്ന് ഇരുവരെയും നയിച്ചത്.
പ്രിയദര്‍ശനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്നും ബിജെപി ക്യാമ്പ് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ നേരിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, തന്റെ പ്രിയപ്പെട്ട ‘പ്രിയന്’ വേണ്ടി വോട്ട് ചോദിക്കാന്‍ അദ്ദേഹം എത്തുമോ എന്നത് രാഷ്ട്രീയ എതിരാളികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജഗതിയിലാണ് പ്രിയന്റെ വീട്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ പെട്ട സ്ഥലമാണ് ഇതും. അതുകൊണ്ട് തന്നെ നാട്ടുകാരന്‍ എന്ന ഇമേജില്‍ പ്രിയന് മത്സരിക്കാനും കഴിയും.
പ്രിയദര്‍ശന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ലാല്‍ എത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും ‘കിലുക്കം’ തീര്‍ക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുമോ എന്നാണ് അണിയറയിലെ സംസാരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിസിനസ് സാമ്രാജ്യത്തിലെ ‘കൗമാര സിഇഒ’; അദിനാന്റെ മരണം ആത്മഹത്യയോ? കിണറ്റില്‍ വീണ ഫോണുകള്‍ കഥ പറയുന്നു; മൂഴിക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ ദുരൂഹതയേറുന്നു





