കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ജിനു കുഞ്ഞുമോൻ എന്നറിയപ്പെടുന്ന ജിനു കെ കോശി ആണ് അറസ്റ്റിലായത്.
എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികപീഡന കേസിലെ പരാതിക്കാരിയുടെ പേര് ജിനു കോശി തൻ്റെ യൂട്യൂബ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയെന്നായിരുന്നു കേസ്.
അതിജീവിതയുടെ പരാതിയുട അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസ് മേധാവിയും ഐ ജിയുമായ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജിയും സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കൂടിയായ അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
പ്രതി കൊല്ലത്തുണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷനിലൂടെ മനസിലാക്കിയ പൊലീസ് കൊല്ലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെമീർഷാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ആർ അനീഷ്, അജിത്ത് രാജ്, ആർ അരുൻ,അജിത് ബാലചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ആൽഫിറ്റ് എന്നിവര അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം അടിച്ചുമാറ്റി പണം കവര്‍ന്നു. അരവണ കൗണ്ടറില്‍ കാര്‍ഡ് മാറ്റി നല്‍കിയായിരുന്നു പണം തട്ടിപ്പ്; താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍





