പത്തനംതിട്ട : തിരുവല്ലയില്‍ ഗുണ്ടാ പിരിവ് നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു..’മരണ സുബിന്’ എന്നറിയപ്പെടുന്ന കാപ്പാ കേസ് പ്രതി സുബിന് അലക്സാണ്ടറും സംഘവുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നില്‍.തിരുവല്ലയിലെ സ്പായില്‍ കുറച്ചുനാളുകളായി സുബിനും സംഘവും നിരന്തരം ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്.
പണം നല്കാന് വിസമ്മതിച്ചതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരിയെ പ്രതികള്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.സ്പായില്‍ നിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് സംഘം മടങ്ങിയത്.സംഭവത്തില്‍ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്.
പിടിയിലായ സുബിന് അലക്സാണ്ടര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട വ്യക്തിയുമാണ് ഇയാള്‍.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഒളിവിലുള്ള ബാക്കി മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.തിരുവല്ല പോലെയുള്ള തിരക്കുള്ള നഗരങ്ങളില്‍ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി പിരിവ് ചോദിക്കുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.


ലഹരി സംഘങ്ങള്‍ക്കിടയിലെ ‘ദാദ’; ഷോണിന്റെ അര്‍ദ്ധരാത്രി പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ; പണമൊഴുക്ക് പരിശോധിച്ച് കസ്റ്റംസ്
കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് ‘മുന്‍ മന്ത്രിയെ’ കുടുക്കല്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള: സിബിഐ ഭീതിയില്‍ സര്‍ക്കാര്‍; ‘വമ്പന്‍ തോക്കുകള്‍’ കുടുങ്ങും; വിജയകുമാര്‍ അറസ്റ്റില്‍; ശങ്കര്‍ദാസിനും കഷ്ടകാലമോ? ഇനി എന്തും സംഭവിക്കാം




