പത്തനംതിട്ട : തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുണ്‍ ആണ് ആലുവയില്‍ വെച്ച് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ആലുവയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് വരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ ആറ് പ്രതികളില്‍ മുഖ്യപ്രതി ‘മരണ സുബിന്’, ബെര്‍ലിന്‍ ദാസ്, ഇപ്പോള്‍ പിടിയിലായ വരുണ്‍ എന്നിവരൊഴികെ ബാക്കി മൂന്ന് പേര് ഒളിവിലാണ്.
ഒളിവിലുള്ള പ്രതികള്‍ തമിഴ്നാട് അല്ലെങ്കില്‍ കര്‍ണാടക അതിര്‍ത്തി കടന്നതായി സൂചനയുള്ളതിനാല്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.
”സ്റ്റുഡിയോയിൽ രഹസ്യക്യാമറ, സിസിടിവി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി”; പ്രമുഖ തമിഴ് സംഗീത സംവിധായകൻ പീഡിപ്പിച്ചെന്ന് പിന്നണി ഗായിക സ്വാഗത കൃഷ്ണൻ
അതിജീവിത നല്കിയ നിര്‍ണ്ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ സഹപ്രവര്‍ത്തകയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പീഡനം നടക്കുമ്പോള്‍ സഹപ്രവര്‍ത്തക തടയാന്‍ ശ്രമിച്ചില്ലെന്നും അക്രമികളോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഈ സഹപ്രവര്‍ത്തകയുടെ ആണ്‍സുഹൃത്തിന് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും, ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണോ അക്രമികള്‍ എത്തിയതെന്നും പോലീസ് പരിശോധിക്കുന്നു. ഇത് സ്പാകള്‍ തമ്മിലുള്ള ‘ക്വട്ടേഷന്‍’ യുദ്ധമാണെന്ന സംശയം ഇതോടെ ശക്തമായി.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം തിരുവല്ലയിലെ സ്പായില്‍ അതിക്രമിച്ചു കയറിയ ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.


പ്രതിയുടെ സ്വഭാവദൂഷ്യവും പീഡനവിവരങ്ങളും ഞെട്ടിക്കുന്നത്; ഷിജിന് നിരവധി സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവം; അവിഹിതത്തിലും വീരന്; കുട്ടിയോട് തരിമ്പും സ്നേഹം കാണിച്ചില്ല; ഇഹാന്റെ ജീവനെടുത്തത് അച്ഛനായ ക്രിമിനല്‍





