മുംബൈ: ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂത്ത മകൾ ദുവയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രെഗ്നൻസി കിറ്റ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന ദുവയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷയ് കുമാറും വിദ്യ ബാലനും; പുതിയ ചിത്രത്തിന് കേരളത്തിൽ തുടക്കം
വിവരം പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും വലിയ തോതിലുള്ള ആശംസകളാണ് ദമ്പതികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയങ്ക ചോപ്ര, സമന്ത, പരിനീതി ചോപ്ര, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങിയ താരങ്ങൾ ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിട്ടുണ്ട്. 2024 സെപ്റ്റംബറിലായിരുന്നു ഇവർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്.
വ്യക്തിജീവിതത്തിലെ സന്തോഷങ്ങൾക്കിടയിലും കരിയറിലും വലിയ കുതിപ്പിലാണ് ഈ താരദമ്പതികൾ.ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ 2’ ആണ് രൺവീറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വൻ വിജയമായ ചിത്രം ആഗോളതലത്തിൽ 3000 കോടി രൂപയോളം കളക്ഷൻ നേടി ചരിത്രം കുറിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം എത്തിയ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
‘വാഴ’ മൂന്നാം ഭാഗം വരുന്നു; ഇത്തവണ പെൺകുട്ടികളുടെ കഥ; ടാഗ്ലൈൻ ശ്രദ്ധേയം;സംവിധാനം വിശ്വൻ ശ്രീജിത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി വിപിൻ ദാസ്
ഷാരൂഖ് ഖാൻ നായകനാകുന്ന ‘കിംഗ്’ ആണ് ദീപികയുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. ‘പഠാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജാക്കി ഷ്രോഫ്, അർഷാദ് വർസി, അഭയ് വർമ്മ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കിംഗ്’.സന്തോഷകരമായ കുടുംബജീവിതത്തിനൊപ്പം ബോളിവുഡിലെ സൂപ്പർ ഹിറ്റ് പ്രൊജക്ടുകളുമായും ദീപികയും രൺവീറും തിരക്കിലാണ്.







