ആധാറിന് ഇനി സ്വന്തം ചിഹ്നം! രൂപകല്പന ചെയ്തത് തൃശൂര്‍ക്കാരന്‍ അരുണ്‍ ഗോകുല്‍; ആധാര്‍ വിശേഷങ്ങളുമായി ‘ഉദയ്’ ഇനി നിങ്ങളിലേക്കെത്തും

തിരുവനന്തപുരം : ആധാറിന്റെ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കുന്നതിനായി തനതായ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ . ‘ഉദയ്’ (UDAY) എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം രൂപകല്പന ചെയ്തത് തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുല്‍ ആണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ UIDAI ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.നൂറു കോടിയിലധികം വരുന്ന ആധാര്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ‘ഉദയ്’ സഹായിക്കും. ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, ബയോമെട്രിക് ഓതന്റിക്കേഷന്‍, ഓഫ്ലൈന്‍

ഇലക്ഷനില്‍ മത്സരിക്കാന്‍ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി; ജല്‍നയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശ്രീകാന്ത് പംഗാര്‍ക്കര്‍

ജല്‍ന : ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പംഗാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 13-ാം വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ജനവിധി തേടുന്നത്. 2001-2006 കാലയളവില്‍ അവിഭക്ത ശിവസേനയുടെ കൗണ്‍സിലറായിരുന്നു പംഗാര്‍ക്കര്‍. 2011-ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടി വിട്ട് ഹിന്ദു ജന്‍ജാഗ്രതി സമിതിയില്‍ ചേരുകയായിരുന്നു. 2017-ലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം (2024 സെപ്റ്റംബര്‍ 4) ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള

ജീപ്പ് തളളാത്തതിന് പ്രതികാരമായി പ്രവാസിയെ മാലമോഷണമെന്ന കളളക്കേസില്‍ പോലീസ് കുടുക്കി, താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം; ഹൈക്കോടതിയില്‍ നീതി

കണ്ണൂര്‍ : മാലമോഷണക്കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കിയ ചക്കരക്കല്‍ പോലീസിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 54 ദിവസം അന്യായമായി ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് സ്വദേശി താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. 2018 ജൂലൈയില്‍ വഴിയില്‍ കുടുങ്ങിയ പോലീസ് ജീപ്പ് തളളാന്‍ സഹായിക്കാതെ കാറില്‍ നിന്നിറങ്ങാതിരുന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. നടുവേദന കാരണമാണ് താജുദ്ദീന്‍ പുറത്തിറങ്ങാതിരുന്നത്. സിസിടിവി ദൃശ്യത്തിലെ ചില സാമ്യം മാത്രം വെച്ച് മാലമോഷണക്കേസില്‍ താജുദ്ദീനെ പ്രതിയാക്കി. ഖത്തറില്‍

ബാലന്റെ ‘ജമാഅത്ത്’ പ്രസ്താവന; സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നത പുകയുന്നു; പിണറായിയും ഗോവിന്ദനും രണ്ടു വഴിക്ക്; സിപിഎമ്മില്‍ വീണ്ടും ‘വിഭാഗിയതയുടെ’ മണം; ബാലന്‍ സ്വപ്ന ലോകത്ത്!

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന സിപിഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ബാലന്റെ വാക്കുകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടും വിവാദം തണുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഈ വിഷയത്തില്‍ രണ്ട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍

വിതുര ലോഡ്ജിലെ മരണം: സമഗ്രാന്വേഷണത്തിന് നിർദേശം; എലിവിഷം കഴിച്ചതായി സംശയം

തിരുവനന്തപുരം: വിതുരയിലെ ലോഡ്ജിൽ യുവതിയും യുവാവും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം. വിതുര എസ് എച്ച് ഒ നടത്തുന്ന അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പി ജെ കെ ദിനിൽ മേൽനോട്ടം വഹിക്കും. ഇന്നലെയാണ് വിതുരയിലെ ലോഡ്ജിൽ യുവതി- യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാരായമുട്ടം പള്ളിനട ശ്രേയസ് ഭവനിൽ എസ് എൽ സുബിൻ, ആര്യങ്കോട് ചെമ്പൂർ ചരുവിളാക ത്ത് വീട്ടിൽ ആർ മഞ്ജു എന്നിവ എന്നിവരാണ് മരിച്ച

ഇടതുമുന്നണിയില്‍ വന്‍ വിള്ളലിന് സാധ്യത; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്? ഫെബ്രുവരിയില്‍ മാണി ഗ്രൂപ്പിന്റെ മടങ്ങി വരവുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷയില്‍; അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുസ്ലീം ലീഗിനും പൂര്‍ണ്ണ സമ്മതം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന മുന്നണി മാറ്റത്തിന് കളമൊരുങ്ങുന്നു. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ തന്നെ നിര്‍ണ്ണായകമായ ഈ മടങ്ങിവരവ് ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. ഇടതുമുന്നണിക്കുള്ളില്‍ കേരള കോണ്‍ഗ്രസ് നേരിടുന്ന അതൃപ്തിയും അവഗണനയുമാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് നേതൃത്വവുമായി കേരളാ കോണ്‍ഗ്രസ്

വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വരെ സമ്മാനമായി നേടാം! മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് ജനുവരി 12 മുതല്‍

തിരുവനന്തപുരം : കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവേദിയുമായി സംസ്ഥാന സര്‍ക്കാര്‍. എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി ‘ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്’ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും സ്‌കൂള്‍ വിഭാഗം (8-12 ക്ലാസ്): ഒന്നാം സമ്മാനം: 5 ലക്ഷം രൂപ രണ്ടാം സമ്മാനം: 3 ലക്ഷം രൂപ മൂന്നാം സമ്മാനം: 2 ലക്ഷം രൂപ കോളേജ്/സര്‍വ്വകലാശാല വിഭാഗം: ഒന്നാം സമ്മാനം: 3 ലക്ഷം രൂപ രണ്ടാം സമ്മാനം: 2

ശസ്ത്രക്രിയക്കിടെ യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി; തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു!

തിരുവനന്തപുരം : ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയതായാണ് പരാതി. ഇടുപ്പെല്ലിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് അപകടമുണ്ടായത്. അസ്ഥി തുളയ്ക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്‍ ബിറ്റിന്റെ കഷണം ജിജിന്റെ ഇടത് ഇടുപ്പെല്ലില്‍ ഒടിഞ്ഞു കുടുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. ലോഹക്കഷണം എല്ലിനുള്ളില്‍ ഇരിക്കുന്നതുകൊണ്ട് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും, അത് നീക്കം ചെയ്യുക പ്രായോഗികമല്ലെന്നും രോഗിയെയും ബന്ധുക്കളെയും അറിയിച്ചിരുന്നു

യുഡിഎഫിനെതിരെ മാറാട് കലാപം ആയുധമാക്കി മുഖ്യമന്ത്രി! കോണ്‍ഗ്രസ് വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കും; എ.കെ. ബാലനെ പിന്തുണച്ച് പിണറായി

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന എ.കെ. ബാലന്റെ വിവാദ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . വര്‍ഗ്ഗീയ സംഘടനകളുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ട് കേരളത്തെ പഴയ മാറാട് കലാപകാലത്തിന് സമാനമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ.കെ. ബാലന്‍ പറഞ്ഞത് കേരളത്തിന്റെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വസ്തുതകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് യുഡിഎഫ് ഭരണത്തില്‍ സ്വാധീനം ലഭിക്കുന്നത്

തിരുത്തല്‍ വാദികള്‍ക്കെതിരെ സിപിഎമ്മില്‍ ‘ചാട്ടവാര്‍’; ഹസ്‌കറിന് പാര്‍ട്ടി താക്കീത്, റെജി ലൂക്കോസ് ബിജെപിയില്‍; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഹസ്‌കര്‍; സിപിഎം ഞെട്ടലില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നയവൈകല്യങ്ങളെ ചാനല്‍ ചര്‍ച്ചകളില്‍ തുറന്നുകാട്ടിയ അഡ്വ. ബി.എന്‍. ഹസ്‌കറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് നീങ്ങുന്നതിനിടെ, പ്രമുഖ നിരീക്ഷകന്‍ റെജി ലൂക്കോസ് പാര്‍ട്ടി വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വെള്ളാപ്പള്ളി നടേശന്റെയും നിലപാടുകളെ നിശിതമായി വിമര്‍ശിച്ച ഹസ്‌കറിനെ അനുനയിപ്പിക്കാനുള്ള കൊല്ലം ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളിയതോടെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലഹം ശക്തമാകുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന റെജി ലൂക്കോസിന്റെ അപ്രതീക്ഷിത പിന്മാറ്റം പാര്‍ട്ടിക്ക് വലിയ ആഘാതമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ പാര്‍ട്ടി