തിരുവനന്തപുരം: വിതുരയിലെ ലോഡ്ജിൽ യുവതിയും യുവാവും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം. വിതുര എസ് എച്ച് ഒ നടത്തുന്ന അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പി ജെ കെ ദിനിൽ മേൽനോട്ടം വഹിക്കും.
ഇന്നലെയാണ് വിതുരയിലെ ലോഡ്ജിൽ യുവതി- യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാരായമുട്ടം പള്ളിനട ശ്രേയസ് ഭവനിൽ എസ് എൽ സുബിൻ, ആര്യങ്കോട് ചെമ്പൂർ ചരുവിളാക ത്ത് വീട്ടിൽ ആർ മഞ്ജു എന്നിവ എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സുബിന് 28 വയസ്സും മഞ്ജുവിന് 31 വയസ്സും പ്രായമുണ്ടായിരുന്നു.
ചൊവ്വാഴ്ചയാണ് ഇരുവരും ലോഡ്ജിലെത്തി മുറിയെടുക്കുന്നത്. പിന്നീട് ഇവർ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. ബുധനാഴ്ച രാവിലെയും മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ നോക്കിയപ്പോൾ ഇരുവരും ഒരു ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ച് പോലീസ് എത്തി നടപടികൾ സ്വീകരികാണുകയായിരുന്നു.
എലിവിഷം കഴിച്ചതിനുശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് എലി വിഷത്തിന്റെ പാക്കറ്റും ഫ്രൂട്ടിയുടെ കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനുശേഷം രാസപരിശോധനാറിപ്പോർട്ട് ലഭിക്കുമ്പോഴേ വിഷം ഏതെന്നു വ്യക്തമാകൂ.
ചെമ്പൂരിൽ തയ്യൽകട നടത്തിവരികയായിരുന്നു മഞ്ജു. ലാലുവാണ് ഭർത്താവ്. ആറു വയസ്സുള്ള ഒരു മകളുണ്ട്.
ഏഴുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് സുബിൻ വിവാഹിതനായത്. മഹിമയാണ് ഭാര്യ. അഞ്ചു വയസുള്ള ഒരു മകളുണ്ട്.
മഹിമ തയ്യൽ ജോലി മഞ്ജുവിന്റെ കടയിൽ ഏൽപ്പിക്കുമായിരുന്നു. ഇവ വാങ്ങാൻ ചെല്ലുന്നത് പലപ്പോഴും സുബിൻ ആയിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത് എന്നാണ് കരുതുന്നത്.
സുബിനും മഞ്ജുവും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിയുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു, തുടർന്നാണ് ഇരുവരെയും കാണാതായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രണയിനിയെ കയ്യിലെടുക്കാന്‍ കാറിടിപ്പിച്ചു വീഴ്ത്തി; പിന്നീട് രക്ഷകനായി അവതരിച്ചു ,ഒടുവില്‍ ജയിലില്‍! പത്തനംതിട്ടയില്‍ യുവാവിന്റെ സുഹൃത്തിന്റെയും ‘സിനിമാ പ്ലാന്‍’ പാളി





