പത്തനംതിട്ട: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ പ്രണയിനിയെ രക്ഷിക്കാന്‍ അപകടമുണ്ടാക്കിയ യുവാവും സുഹൃത്തും പത്തനംതിട്ട പോലീസ് പിടിയിലായി. കോന്നി സ്വദേശി രഞ്ജിത്ത് രാജന് (24), സുഹൃത്ത് അജാസ് (19) എന്നിവരാണ് വധശ്രമക്കേസില്‍ അറസ്റ്റിലായത്.
യുവതിയുമായി പിണക്കത്തിലായിരുന്നു രഞ്ജിത്ത്, ആ പിണക്കം മാറ്റാനായി സുഹൃത്ത് അജാസുമായി ചേര്‍ന്ന് ഒരു നാടകം പ്ലാന്‍ ചെയ്തു. ഡിസംബര്‍ 23-ന് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അജാസ് കാറിടിച്ച് വീഴ്ത്തി. അജാസിന്റെ കാര്‍ നിര്‍ത്താതെ പോയ ഉടനെ, രക്ഷകനായി രഞ്ജിത്ത് മറ്റൊരു കാറില്‍ അവിടെയെത്തി.
അപകടം കണ്ടുനിന്ന നാട്ടുകാരോട് താന്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച രഞ്ജിത്ത്, യുവതിയെ സ്വന്തം കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. യുവതിയുടെ കൈക്കുഴ തെറ്റുകയും വിരല്‍ പൊട്ടുകയും ചെയ്തിരുന്നു. അപകടസമയത്ത് കൃത്യമായി രഞ്ജിത്ത് അവിടെ എത്തിയതും, ഭര്‍ത്താവാണെന്ന് നുണ പറഞ്ഞതും പോലീസിനും യുവതിക്കും സംശയത്തിനിടയാക്കി.
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കല്യാണക്കഥ പറഞ്ഞ് സജി നാട്ടുകാരെ പറ്റിച്ചു; അമ്മയെയും സഹോദരനെയും കൊന്നത് വിവാഹതടസ്സം നീക്കാനോ? അച്ഛന് സംഭവിച്ചതും ദുരൂഹം
വാഹനാപകടക്കേസ് അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തുകയും, അത് രഞ്ജിത്തിന്റെ സുഹൃത്തിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരും ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ്.


അലുവ അതുൽ കേസ്: ജെ.കെ. ദിനിലിന് അന്വേഷണ മേൽനോട്ട ചുമതല





