ഒടുവില്‍ ഉണ്ണികൃഷ്ണനെ അടിച്ചു വീഴ്ത്തി; നാഭിക്ക് ചവിട്ടി; രഞ്ജിത്തിന്റെ ‘ക്രൂരതകള്‍’ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്; കേട്ടു ഞെട്ടി മലയാളികള്‍; രാവണപ്രഭുവില്‍ ചര്‍ച്ച തുടരുന്നു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ‘രാവണപ്രഭു’ ഇമേജിന് പിന്നിലെ ക്രൂരമുഖം വെളിപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്നു. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിക്കൂട്ടിലായ സംവിധായകന്‍ രഞ്ജിത്തിന്റെ പഴയകാലത്തെ ‘അഹങ്കാരത്തിന്റെ’ കഥകള്‍ പുറത്തുകൊണ്ടുവരികയാണ് ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് കായികമായി മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/WvhfgipofyA?si=obMAmrCQcxXxwfeJ” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ആറാം തമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന രഞ്ജിത്ത് ഒരു ചെറിയ തമാശയുടെ പേരില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. അടിയേറ്റ ഒടുവില്‍ നിലത്തു വീണു. ‘അടികൊണ്ട് വീണ ഒടുവിലാനെ എല്ലാവരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ ദയനീയമായ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുകയാണ്,’- ആലപ്പി അഷ്‌റഫ് പറഞ്ഞു.
താന്‍ ഈ സംഭവം വെളിപ്പെടുത്തിയപ്പോള്‍ ആറാം തമ്പുരാന്റെ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ തന്നെ വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും അഷ്‌റഫ് പറയുന്നു. അടിക്കുക മാത്രമല്ല, നിലത്തു വീണ ഒടുവിലിന്റെ നാഭിക്ക് നോക്കി രഞ്ജിത്ത് ചവിട്ടുകയും ചെയ്തു. അക്കാലത്ത് കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന ഒടുവിലിന് ആ ചവിട്ട് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. നിസ്സഹായനായ ആ വയോധികന്‍ പിന്നീട് രഞ്ജിത്തിന്റെ തന്നെ സിനിമകളില്‍ അഭിനയിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ഗതികേടുകൊണ്ടാണെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖരായ പലരെയും രഞ്ജിത്ത് മര്‍ദ്ദിച്ചിട്ടുണ്ടെന്നും അഷ്‌റഫ് ആരോപിക്കുന്നു. ‘പാവക്കൂത്ത്’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഇന്നത്തെ ഒരു പ്രശസ്ത നിര്‍മ്മാതാവിനെയും രഞ്ജിത്ത് കരണത്തടിക്കുകയും നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് ഐ.എഫ്.എഫ്.കെ വേദിയില്‍ കൂവി വിളിച്ചവരെ ‘കൊടിച്ചിപ്പട്ടികള്‍’ എന്ന് വിളിച്ച അഹങ്കാരത്തിന് കാലം നല്‍കിയ ശിക്ഷയാണിതെന്ന് അദ്ദേഹം പരിഹസിച്ചു.
രഞ്ജിത്തിന്റെ മുഖംമൂടി ആദ്യമായി അഴിച്ചുമാറ്റിയത് താനാണെന്ന് അവകാശപ്പെട്ട ആലപ്പി അഷ്‌റഫ്, നിലവില്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രഞ്ജിത്ത് ഇത്രയും കാലം രക്ഷപ്പെട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.